ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്‌സി-നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി മത്സരം മഴമൂലം നിർത്തിവച്ചു. കനത്ത മഴയും ഇടിമിന്നലുമുണ്ടായതോടെയാണു കളി താത്കാലികമായി നിർത്തിവച്ചത്. മത്സരം 25 മിനിറ്റ് മാത്രമാണ് കളിക്കാൻ സാധിച്ചത്. നിലവിൽ ഐഎസ്എലിൽ ആറ്, ഏഴ് സ്ഥാനങ്ങളിലാണു യഥാക്രമം ചെന്നൈയിൻ, നോർത്ത് ഈസ്റ്റ് ടീമുകൾ. കളി ഉപേക്ഷിച്ചാൽ ഇരുടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിക്കും.