- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും തോറ്റ് തുന്നംപാടി ചെന്നൈയിൻ; സ്വന്തം തട്ടകത്തിൽ മുംബൈ സിറ്റിയോട് തോറ്റത് ഏകപക്ഷീയമായ ഒരു ഗോളിന്; ചാമ്പ്യന്മാർക്ക് കളിച്ച ആറുകളിയിൽ അഞ്ചിലും തോൽവി
ചെന്നൈ: ഈ സീസണിൽ തോൽവി ശീലമാക്കിയ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്‌സിക്ക് ആറാമത്തെ കളിയും രാശി തെളിയുന്നില്ല. സ്വന്തം തട്ടകത്തിൽ മുംബൈ സിറ്റിയോട് തോറ്റത് ഏകപക്ഷീയമായ ഒരു ഗോളിന് കളിയുടെ 20 ാം മിനിറ്റിൽ മോഡു സുഗുവാണ് മുംബൈയുടെ വിജയ ഗോൾ നേടിയത്. ജയത്തോടെ മുംബൈ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്കുകയറി. തോൽവിയോടെ ലീഗിലെ ചെന്നൈയിന്റെ ഭാവി ഏറെക്കുറെ എഴുതിക്കഴിഞ്ഞു. ആറ് മത്സരങ്ങളിൽ ഒരു പോയിന്റാണ് ചെന്നൈയുടെ സമ്പാദ്യം മോഡു സുഗുവിന്റെ ഒറ്റയാൾ മുന്നേറ്റമാണ് മുംബൈയുടെ വിജയ ഗോളിൽ കലാശിച്ചത്. മധ്യവരയിൽനിന്ന് റാഫേൽ ബാസ്റ്റോസ് നൽകിയ പന്തുമായി ചെന്നൈയ്ൻ ബോക്‌സിലേക്കു ഓടിക്കയറിയ മോഡു സുഗു വലയിലേക്ക് ലക്ഷ്യം വച്ചു. എന്നാൽ ചെന്നൈയ്ൻ ഗോൾ കീപ്പർ കരൺജിത് സിങ് പന്ത് തടുത്തിട്ടു. റീബൗണ്ട് പിടിച്ചെടുത്ത സുഗു പന്തിനെ അനായാസം വലയിലേക്കു പറഞ്ഞുവിട്ടു. ചാമ്പ്യന്മാർക്ക് പുതിയ സീസണിൽ ഇതുവരെ ഒരു മത്സരംപോലും ജയിക്കാനായില്ല. കളിച്ച ആറുകളിയിൽ അഞ്ചിലും പരാജയമായിരുന്നു ഫലം. മൂന്നു ഹോം മാച്ചുകളും തോറ്റു. എന്നാൽ മുംബൈയു
ചെന്നൈ: ഈ സീസണിൽ തോൽവി ശീലമാക്കിയ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്‌സിക്ക് ആറാമത്തെ കളിയും രാശി തെളിയുന്നില്ല. സ്വന്തം തട്ടകത്തിൽ മുംബൈ സിറ്റിയോട് തോറ്റത് ഏകപക്ഷീയമായ ഒരു ഗോളിന് കളിയുടെ 20 ാം മിനിറ്റിൽ മോഡു സുഗുവാണ് മുംബൈയുടെ വിജയ ഗോൾ നേടിയത്. ജയത്തോടെ മുംബൈ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്കുകയറി. തോൽവിയോടെ ലീഗിലെ ചെന്നൈയിന്റെ ഭാവി ഏറെക്കുറെ എഴുതിക്കഴിഞ്ഞു. ആറ് മത്സരങ്ങളിൽ ഒരു പോയിന്റാണ് ചെന്നൈയുടെ സമ്പാദ്യം
മോഡു സുഗുവിന്റെ ഒറ്റയാൾ മുന്നേറ്റമാണ് മുംബൈയുടെ വിജയ ഗോളിൽ കലാശിച്ചത്. മധ്യവരയിൽനിന്ന് റാഫേൽ ബാസ്റ്റോസ് നൽകിയ പന്തുമായി ചെന്നൈയ്ൻ ബോക്‌സിലേക്കു ഓടിക്കയറിയ മോഡു സുഗു വലയിലേക്ക് ലക്ഷ്യം വച്ചു. എന്നാൽ ചെന്നൈയ്ൻ ഗോൾ കീപ്പർ കരൺജിത് സിങ് പന്ത് തടുത്തിട്ടു. റീബൗണ്ട് പിടിച്ചെടുത്ത സുഗു പന്തിനെ അനായാസം വലയിലേക്കു പറഞ്ഞുവിട്ടു.
ചാമ്പ്യന്മാർക്ക് പുതിയ സീസണിൽ ഇതുവരെ ഒരു മത്സരംപോലും ജയിക്കാനായില്ല. കളിച്ച ആറുകളിയിൽ അഞ്ചിലും പരാജയമായിരുന്നു ഫലം. മൂന്നു ഹോം മാച്ചുകളും തോറ്റു. എന്നാൽ മുംബൈയുടെ ഈ സീസണിലെ ആദ്യ എവേ വിജയമാണിത്.