- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് മൂന്നാം സീസണിൽ സെമി ഫൈനലിൽ കടക്കുന്ന ആദ്യ ടീമായി മുംബൈ സിറ്റി എഫ്‌സി. ചെന്നൈയിൻ എഫ്‌സിയെ എതിരില്ലാത്ത രണ്ടു ഗോളുകളിനു തകർത്താണു മുംബൈ സിറ്റി ഇന്ത്യൻ സൂപ്പർ ലീഗ് സെമിയിൽ ഇടംപിടിച്ചത്. 13 മത്സരങ്ങളിൽനിന്ന് 22 പോയിന്റുമായാണ് മുംബൈ സെമി ഉറപ്പിച്ചത്. 32-ാം മിനിറ്റിൽ മത്യാസ് ഡെഫെഡെറികോയാണ് ആദ്യ ഗോൾ നേടിയത്. 60-ാം മിനിറ്റിൽ ക്രിസ്റ്റ്യൻ വാഡോസാണ് മുംബൈയുടെ ലീഡ് വർധിപ്പിച്ചത്. തോൽവി വഴങ്ങിയ ചെന്നൈയിൻ 14 പോയിന്റുമായി ഏഴാം സ്ഥാനത്താണ്. രണ്ടാമതുള്ള ഡൽഹി ഡൈനമോസിന് 17 പോയിന്റാണുള്ളത്. 15 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്.
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് മൂന്നാം സീസണിൽ സെമി ഫൈനലിൽ കടക്കുന്ന ആദ്യ ടീമായി മുംബൈ സിറ്റി എഫ്‌സി. ചെന്നൈയിൻ എഫ്‌സിയെ എതിരില്ലാത്ത രണ്ടു ഗോളുകളിനു തകർത്താണു മുംബൈ സിറ്റി ഇന്ത്യൻ സൂപ്പർ ലീഗ് സെമിയിൽ ഇടംപിടിച്ചത്.
13 മത്സരങ്ങളിൽനിന്ന് 22 പോയിന്റുമായാണ് മുംബൈ സെമി ഉറപ്പിച്ചത്. 32-ാം മിനിറ്റിൽ മത്യാസ് ഡെഫെഡെറികോയാണ് ആദ്യ ഗോൾ നേടിയത്. 60-ാം മിനിറ്റിൽ ക്രിസ്റ്റ്യൻ വാഡോസാണ് മുംബൈയുടെ ലീഡ് വർധിപ്പിച്ചത്.
തോൽവി വഴങ്ങിയ ചെന്നൈയിൻ 14 പോയിന്റുമായി ഏഴാം സ്ഥാനത്താണ്. രണ്ടാമതുള്ള ഡൽഹി ഡൈനമോസിന് 17 പോയിന്റാണുള്ളത്. 15 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്.
Next Story