ഡൽഹി:ഇന്ത്യൻ സൂപ്പർ ലീഗ് നിലവിലെ ചാംപ്യന്മാരായ ചെന്നൈയിൻ എഫ്സിയുടെ കാലക്കേട് വിട്ടൊഴിയുന്നില്ല. തുടർച്ചയായ നാലാം മത്സരത്തിലും അവർക്ക് ജയം അകന്നു നിന്നു. ഇന്ന് ഡൽഹി ഡൈനാമോസിനോടും അവർ സമനിലയിൽ പിരിയേണ്ടി വന്നു. ഡൈനാമോസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഗോൾരഹിത സമനില സമനിലയായിരുന്നു ഫലം.

ഐഎസ്എൽ പുതിയ സീസണിൽ ഇരുവർക്കും ഇതുവരെ വിിജയം നുണയാൻ സാധിച്ചിട്ടില്ല. ചെന്നൈയിന് ഇതുവരെ മൂന്ന് തോൽവിയും ഒരു സമനിലയുമാണ് ലഭിച്ചത്. ഡൽക്ക് മുന്ന് സമനിലയും ഒരു തോൽവിയും.

എവേ ഗ്രൗണ്ട് മത്സരമായിരുന്നെങ്കിൽ പോലും മത്സരത്തിൽ ആധിപത്യം പുലർത്താൻ ഡൽഹിക്ക് സാധിച്ചു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ നിരവധി അവസരങ്ങൾ ചെന്നൈയിന്റെ താരങ്ങൾ ഒരുക്കിയെടുത്തു. ഡൽഹിയുടെ സ്പാനിഷ് ഗോൾ കീപ്പർ ഫ്രാൻസിസ്‌കോ ഡൊറോൺസൊറോയുടെ പ്രകടനാണ് ആതിഥേയരെ രക്ഷിച്ചത്.

ചെന്നൈയിന് ആദ്യ പോയിന്റാണിത്. നാല് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റുമായി അവർ ഒമ്പതാം സ്ഥാനത്താണ്. മൂന്ന് പോയിന്റുള്ള ഡൽഹി എട്ടാമതും. നാളെ എഫ്സി ഗോവ മുംബൈ സിറ്റിയെ നേരിടും.