ന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ ചെന്നൈയിൻ എഫ്‌സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയും തമ്മിൽ നടന്ന മത്സരം സമനിലയിൽ അവസാനിച്ചു. ഇരുടീമുകളും രണ്ടുഗോൾ വീതം നേടി.

നാളത്തെ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഡൽഹി ഡൈനാമോസിനെ നേരിടും. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടിലെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തിൽ ഗോവ എഫ്‌സിയെ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയിരുന്നു. ആറുമത്സരങ്ങളിൽ നിന്ന് ഏഴുപോയിന്റുമായി ആറാം സ്ഥാനത്താണ് ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ്. ഡൽഹി ഏഴാം സ്ഥാനത്താണ്. ഇറ്റാലിയൻ താരം ഡെൽപിയറോയാണ് ഡൽഹിയുടെ മാർക്വി പ്ലേയർ.