- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആവേശ്വോജ്വല പോരാട്ടത്തിൽ ഐഎസ്എൽ കിരീടം ചെന്നൈ സ്വന്തമാക്കി; ഗോവയെ തോൽപ്പിച്ചത് രണ്ടിനെതിരെ മൂന്നു ഗോളിന്; സ്റ്റീവൻ മെൻഡോസ 13 ഗോളോടെ ടോപ് സ്‌കോററായി
ഗോവ: ഐഎസ്എൽ രണ്ടാം സീസൺ കിരീടം ചെന്നൈയിൻ എഫ്‌സിക്ക്. ആവേശകരമായ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്നു ഗോളിനാണു എഫ്‌സി ഗോവയെ ചെന്നൈ കീഴടക്കിയത്. ചെന്നൈയുടെ സ്റ്റീവൻ മെൻഡോസ 13 ഗോളോടെ ടൂർണമെന്റിലെ ടോപ് സ്‌കോററായി അനിശിച്തിത്വം നിറഞ്ഞ മത്സരത്തിൽ അവസാന നിമിഷങ്ങളിലാണ് ഗോവയെ അമ്പരപ്പിച്ച് ചെന്നൈ വിജയം കുറിച്ചത്. 87ാം മിനിറ്റ് വരെ 2-1ന് മുന്നിട്
ഗോവ: ഐഎസ്എൽ രണ്ടാം സീസൺ കിരീടം ചെന്നൈയിൻ എഫ്‌സിക്ക്. ആവേശകരമായ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്നു ഗോളിനാണു എഫ്‌സി ഗോവയെ ചെന്നൈ കീഴടക്കിയത്. ചെന്നൈയുടെ സ്റ്റീവൻ മെൻഡോസ 13 ഗോളോടെ ടൂർണമെന്റിലെ ടോപ് സ്‌കോററായി
അനിശിച്തിത്വം നിറഞ്ഞ മത്സരത്തിൽ അവസാന നിമിഷങ്ങളിലാണ് ഗോവയെ അമ്പരപ്പിച്ച് ചെന്നൈ വിജയം കുറിച്ചത്. 87ാം മിനിറ്റ് വരെ 2-1ന് മുന്നിട്ടുനിന്ന ഗോവയെ അവസാന നിമിഷത്തിലെ അസാധാരണ പ്രകടനത്തിലൂടെയാണ് ചെന്നൈ മറികടന്നത്.
രണ്ടാം പകുതിയിൽ ലഭിച്ച രണ്ടു പെനൽറ്റികളും ചെന്നൈ നഷ്ടപ്പെടുത്തിയിരുന്നു. എന്നിട്ടും നിശ്ചയദാർഢ്യം കൈവിടാതെ കളിച്ച ചെന്നൈ വിജയത്തേരിൽ ഏറുകയായിരുന്നു. രണ്ടു പെനാൽറ്റികൾ രക്ഷപ്പെടുത്തി വീരനായകനായ ഗോവ ഗോളി ലക്ഷ്മികാന്ത് കട്ടിമണി അവസാന നിമിഷം വരുത്തിയ രണ്ടു പിഴവുകളിലൂടെ ദുരന്തതാരകമായി.
ലീഗിലെ ടോപ്‌സ്‌കോറർ പട്ടം ലഭിച്ച മെൻഡോസ ഫൈനലിലും ഒരു ഗോൾ നേടി. രണ്ടാം പകുതിയിലായിരുന്നു അഞ്ചു ഗോളുകളും. ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ വിരാട് കോഹ്‌ലി, കാമുകിയും ബോളിവുഡ് താരവുമായ അനുഷ്‌ക ശർമ, വരുൺ ധവാൻ, ടീം ഉടമ അഭിഷേക് ബച്ചൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചെന്നൈയുടെ കിരീട ധാരണം.