മഡ്ഗാവ്: തുടർച്ചയായ തോൽവികളിൽ മനംനൊന്ത എഫ്‌സി ഗോവയ്ക്ക് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ ആശ്വാസജയം. ഡൽഹി ഡൈനാമോസിനെ ഒന്നിനെതിരെ രണ്ടുഗോളിനാണ് ഗോവ തോൽപ്പിച്ചത്. 90-ാം മിനിറ്റിൽ ഒസ്‌ബെയാണ് ഗോവയുടെ വിജയഗോൾ നേടിയത്.

ഏഴാം മിനിറ്റിൽ ജങ്കർ നേടിയ ഗോളിലൂടെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഡൽഹി ഡൈനാമോസായിരുന്നു മുന്നിൽ. വീണ്ടും തോൽവി മുന്നിൽ കണ്ട ഗോവയ്ക്കുവേണ്ടി 73-ാം മിനിറ്റിൽ ജ്യുവൽ സമനില ഗോൾ നേടി. 90-ാം മിനിറ്റിലെ അപ്രതീക്ഷിത ഗോളിലൂടെ മുന്നിലെത്തിയ ഗോവയെ തളയ്ക്കാൻ പിന്നീട് ഡൽഹിക്കായില്ല.