പനാജി: ഐഎസ്എല്ലിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്ത-എഫ്‌സി ഗോവ മത്സരം സമനിലയിൽ പിരിഞ്ഞു. ഇരുടീമും ഓരോ ഗോൾ നേടി പോയിന്റ് പങ്കുവച്ചു. കളിയുടെ 13 -ാം മിനിറ്റിൽ അറാത്ത ഇസുമിയിലൂടെ നേടിയ ഗോളിൽ ലീഡ് നേടിയ കൊൽക്കത്ത അവസാന നിമിഷമാണ് സമനില വഴങ്ങിയത്. 81 -ാം മിനിറ്റിൽ അൽമീദയിലൂടെയാണ് ഗോവ സമനില നേടിയത്.