കൊൽക്കത്ത: ഐഎസ്എലിൽ നിലവിലെ ചാമ്പ്യന്മാരായ അത്‌ലറ്റികോ ഡി കൊൽക്കത്തയ്ക്കു എഫ്‌സി ഗോവയ്‌ക്കെതിരെ തകർപ്പൻ ജയം. എതിരില്ലാത്ത നാലു ഗോളിനാണു കൊൽക്കത്ത ജയിച്ചത്. സൗമീത് ദൗത്തി ഇരട്ടഗോൾ നേടി. ഇയാൻ ഹ്യൂം, ബോർജ എന്നിവർ ഓരോ ഗോൾ നേടി.