മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ ഫൈനലിന്റെ ആദ്യ പകുതി ഗോൾരഹിതം. കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റികോ ഡി കൊൽക്കത്തയും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഒന്നും ഗോളാക്കാൻ കഴിഞ്ഞില്ല.

മുംബൈ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റികോ ഡി കൊൽക്കത്തയും തമ്മിലുള്ള കലാശപ്പോരാട്ടം. സച്ചിൻ ടെൻഡുൽക്കർസൗരവ് ഗാംഗുലി ക്രിക്കറ്റ് ദ്വയത്തിന്റെ സാന്നിധ്യവും മത്സരത്തെ ശ്രദ്ധേയമാക്കുന്നുണ്ട്. ഫൈനലിനുള്ള കേരളാ ബ്ലാസ്‌റ്റേഴ്‌സ് ടീമിൽ സന്ദീപ് നന്ദിക്ക് പകരം ഡേവിഡ് ജെയിംസാണ് ഗോൾകീപ്പറായി ഇറങ്ങിയത്. ഇയാൻ ഹ്യൂമും മൈക്കൾ ചോപ്രയുമാണ് സ്‌ട്രൈക്കർമാർ. മക്അലിസ്റ്റർക്ക് പകരം സൗമിക് ദേയും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.