കൊച്ചി: ഐ.എസ്.എൽ കിരീടം കേരളാ ബ്ലാസ്റ്റേഴ്‌സിന് നഷ്ടം. കലാശപ്പോരാട്ടത്തിൽ അത് ല്റ്റിക്കോ ദി കൊൽക്കത്ത പെനാൽട്ടി ഷൂട്ടൗട്ടിൽ കേരളത്തെ തോൽപ്പിച്ചു. കൊച്ചിയിൽ മഞ്ഞക്കടലായി മാറിയ കാണികളുടെ ആവേശം കെടുത്തുന്ന മത്സരത്തിലാണ് കേരളം തോറ്റത്. ഇത് രണ്ടാം തവണയാണ് ഐഎസ് എല്ലിന്റെ കലാശപോരാട്ടത്തിൽ കേരളം പരാജയപ്പെടുന്നത്.

ഇത്തവണത്തെ ഐ എസ് എൽ ഫൈനലിൽ സച്ചിന്റെ ഉടമസ്ഥതിയിലുള്ള കേരളവും സൗരവ് ഗാംഗുലിയുടെ കൊൽക്കത്തയും തമ്മിലായിരുന്നു. അതുകൊണ്ട് തന്നെ ക്രിക്കറ്റിലെ താര രാജാക്കന്മാർ തമ്മിലെ മത്സരമായി ഇതിനെ വാഴ്‌ത്തി. ഗാലറിയിലും സച്ചിനും ഗാംഗുലിക്കുമൊപ്പം ആവേശമാകാൻ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനുമുണ്ടായിരുന്നു. ഇവർക്ക് മുന്നിലാണ് കൊൽക്കത്ത കിരീടം ഉയർത്തിയത്. ആദ്യ ഐ.എസ്. എൽ ഫൈനലിൽ എക്‌സ്ട്രാ ടൈമിലായിരുന്നു തോൽവിയെങ്കിൽ സ്വന്തം തട്ടകത്തിൽ നിറഞ്ഞ മഞ്ഞക്കടലിനെ സാക്ഷിയാക്കി ഷൂട്ടൗട്ടിലായിരുന്നു തോൽവി. ബ്ലാസ്റ്റേഴ്‌സിനെ 4-3 എന്ന സ്‌കോറിൽ തോൽപിച്ചാണ് കൊൽക്കത്ത രണ്ടാം കിരീടം സ്വന്തമാക്കിയത്. എൻഡോയെയയും ഹെങ്ബർട്ടുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ കിക്കുകൾ പാഴാക്കിയത്. കൊൽക്കത്തയ്ക്കുവേണ്ടി ആദ്യ കിക്കെടുത്ത ഹ്യൂമിനും പിഴിച്ചു. ജർമൻ, ബെൽഫോർട്ട്, റഫീഖ് എന്നിവർ ബ്ലാസ്റ്റേഴ്‌സിനുവേണ്ടിയും ഡ്യൂട്ടി, ബോർഹ, ലാറ എന്നിവർ കൊൽക്കത്തയ്ക്കുവേണ്ടിയും ലക്ഷ്യം കണ്ടു.

കളിയുടെ മുഴുവൻ സമയത്തും എക്സ്രാടൈമിലും കേരള ബ്ലാസ്റ്റേഴ്‌സ് ഒപ്പത്തിനൊപ്പമായിരുന്നു. 37ാം മിനിറ്റിൽ മെഹ്താബ് ഹുസൈന്റെ കോർണറിൽ നിന്ന് മഹോഹരമായൊരു ഹെഡ്ഡറിലൂടെ മുഹമ്മദ് റാഫി ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. എന്നാൽ ഏഴു മിനിറ്റിന് ശേഷം കൊൽക്കത്ത തിരിച്ചടിച്ചു. സമീഹ്ഗ് ഡൗട്ടിയുടെ കോർണറിൽ സെറീനോ ഹെഡ്ഡറിലൂടെ ലക്ഷ്യം കാണുകയായിരുന്നു. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1ന് സമനില പാലിച്ചതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് കടന്നു. അവിടേയും ഗോൾ പിറന്നില്ല. ഇതോടെ മത്സരം പെനാൽട്ടിയിലേക്ക് കടന്നു. അവിടെ വിജയം കൊൽക്കത്തയ്ക്കും

37-ാം മിനിറ്റിൽ 'ഗോൾ...' എന്ന് ആർത്തലച്ചു വിളിച്ച കേരളത്തെ നിശബ്ദരാക്കി കൊൽക്കത്തയുടെ മറുപടി ഗോൾ തൊട്ടുപിറകെയെത്തി. പിന്നീട് ഇരു ടീമുകലും കരുതലോടെയാണ് കളിച്ചത്. ആക്രമണങ്ങൾ കുറഞ്ഞപ്പോൾ മത്സരത്തിന്റെ ഫലം എക്‌സ്ട്രാ ടൈമിലും സമനിലയായി. ഷൂട്ടൗട്ടിൽ ആദ്യം കിക്കെടുത്ത അന്റോണിയോ ജെർമെൻ ഗോൾ ലക്ഷ്യത്തിലെത്തിച്ചു. രണ്ടാം കിക്കെടുത്ത കൊൽക്കത്തയുടെ ഇയാൻ ഹ്യൂമിന്റെ കിക്ക് ബ്ലാസ്റ്റേഴ്സ് ഗോളി തടുത്തു. ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം കിക്കെടുത്തെ ബെൽഫോർട്ടും കിക്ക് കൃത്യമായി വലയിലെത്തിച്ചു. കൊൽക്കത്തക്കായി സൗമിക് ഡ്യൂട്ടിയും ലക്ഷ്യത്തിലെത്തിച്ചു. പിന്നീട് കിക്കെടുത്ത ബ്ലാസ്റ്റേഴ്സ് താരം േെഎന്റയുടെ കിക്ക് ഗോൾ പോസ്റ്റിന് പുറത്തെക്ക് ആയിരുന്നു. പിന്നീട് ബോർഗ ഫെർണാണ്ടസ് കൊൽക്കത്തക്കായി ലക്ഷ്യം കണ്ടു. മുഹമ്മദ് റഫീക്ക് പിന്നീട് കേരളത്തിനായി വലകുലുക്കി. ഇതോടെ സ്‌കോർ 3-3 എന്ന നിലയിലും തുല്യമായി. അടുത്ത കിക്കിൽ കേരളത്തിന് പിഴച്ചു. അവസാനത്തേത് ലക്ഷ്യത്തിലെത്തിച്ച് കൊൽക്കത്ത കിരീടം ഉയർത്തി.

റാഫിയെയും വിനീതിനെയും ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയ കോപ്പലിന്റെ തന്ത്രം ശരിവച്ചു ബ്ലാസ്റ്റേഴ്സാണു ഐഎസ്എൽ ഫൈനലിൽ ആദ്യ വെടി പൊട്ടിച്ചത്. മുഹമ്മദ് റാഫിയാണു കേരളത്തിനു വേണ്ടി വല കുലുക്കിയത്. എന്നാൽ, കേരളത്തിന്റെ ആഹ്ലാദം നീണ്ടതു വെറും ഏഴു മിനിറ്റു മാത്രം. സെറീനോയുടെ ഹെഡ്ഡറിലൂടെ 44-ാം മിനിറ്റിൽ കേരളത്തിന്റെ വല കുലുക്കി അത്ലറ്റികോ ഡി കൊൽക്കത്ത ഒപ്പമെത്തി. രണ്ടാം പകുതി വിരസമായിരുന്നു. ഗോൾ അവസരങ്ങൾ കുറവും. കൂടുതൽ സമയവും പന്ത് അത്ലറ്റികോ ഡി കൊൽക്കത്ത താരങ്ങളുടെ കാലിലായിരുന്നു. കാണികളുടെ ആവേശമായിരുന്നു കേരളത്തിന് ഗുണമായത്.

അറബിക്കടലിന്റെ റാണിയെ മഞ്ഞക്കടലാക്കി മാറ്റിയാണ് ഐഎസ്എൽ ഫൈനലിനു തുടക്കം കുറിച്ചത്. സെമിഫൈനലിൽ നിർണായകമായ പെനാൽറ്റി കിക്ക് രക്ഷിച്ചു ഹീറോയായ സന്ദീപ് നന്ദിക്കു പകരം ഒന്നാം നമ്പർ ഗോൾ കീപ്പർ ഗ്രഹാം സ്റ്റാക്കാണു കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾവല കാത്തത്. മലയാളി താരങ്ങളായ സി കെ വിനീതും മുഹമ്മദ് റാഫിയും ആദ്യ ഇലവനിൽതന്നെ സ്ഥാനം പിടിച്ചു. രണ്ടാം പാദ സെമിയിൽ ആദ്യഇലവനിൽ ഇറക്കാതെ രണ്ടാം പകുതിയിലേക്ക് കരുതിവച്ച ഹെയ്ത്തിതാരം ബെൽഫോർട്ടും ആദ്യ ഇലവനിൽ എത്തി. ഡക്കൻ നേസണെയും മുന്നേറ്റത്തിലെ കുന്തമുനയായി കോപ്പൽ ഇറക്കി. മെഹ്താബ് ഹുസൈൻ, മഹാമത് എന്നിവർ മധ്യനിരയ്ക്കു കരുത്തു പകരുമ്പോൾ ക്യാപ്റ്റൻ ആരോൺ ഹ്യൂസ്, ഹെങ്ബാർട്ട്, സന്ദേശ് ജിംഗൻ, ഇഷ്താഖ് അഹമ്മദ് എന്നിവർ പ്രതിരോധ നിരയിൽ അണിചേർന്നു.

രാവിലെ മുതൽ സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ ഒഴുക്കായിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞക്കുപ്പായവും തലക്കെട്ടുമായാണു ആരാധകർ ഒഴുകിയെത്തിത്. ഉച്ചയോടെ തന്നെ സ്റ്റേഡിയം മഞ്ഞക്കടലായി. ടിക്കറ്റ് കിട്ടാത്ത നിരവധി ആരാധകർ പുറത്ത് തടിച്ചുകൂടി. ഇവരെ നിയന്ത്രിക്കാൻ പൊലീസിന് പലതവണം ലാത്തി വീശേണ്ടിവന്നു. സ്റ്റേഡിയത്തിൽ എത്താൻ കഴിയാത്തവരുടെ നിരാശമാറ്റാൻ നഗരത്തിൽ പലയിടത്തും കളികാണാൻ ബിഗ് സ്‌ക്രീൻ ഒരുക്കി കളി കണ്ടു. എറണാകുളം സേക്രഡ് ഹാർഡ് ബി.എം.ഐ പബ്ലിക്ക് സ്‌കൂൾ, ഫോർട്ട് കൊച്ചി വാസ്‌കോ ഡ ഗാമ സ്‌ക്വയർ, എറണാകുളം ദർബാർഹാൾ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് ആരാധകർക്കുവേണ്ടി സൗജന്യമായി മത്സരം വീക്ഷിക്കാൻ ഫാൻ പാർക്കുകളുണ്ടായിരുന്നത്. ഇതിന് സമാനമായി കേരളത്തിലുട നീളം വലിയ സ്‌ക്രീനിൽ കളി കണ്ട് ആരാധകർ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ തോൽവിയിൽ നിരാശരുമായി