ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ ആതിഥേയരായ ചെന്നൈയിൻ എഫ്‌സിക്കെതിരെ എഫ്‌സി ഗോവയ്ക്കു ജയം. എതിരില്ലാത്ത രണ്ടു ഗോളിനാണ് ചെന്നൈയെ ഗോവ തോൽപ്പിച്ചത്. 64-ാം മിനിറ്റിൽ ലിയോ മൗറയും 78-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലുടെ ലൂക്കായുമാണ് ഗോവയുടെ ഗോളുകൾ നേടിയത്. ജയത്തോടെ പോയിന്റു പട്ടികയിൽ ഗോവ ഒന്നാമതെത്തി.