പൂണെ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ എഫ്‌സി ഗോവയ്ക്കു ജയം. പുനെ സിറ്റി എഫ്‌സിയെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണു ഗോവ തോൽപ്പിച്ചത്. 32-ാം മിനിറ്റിൽ റാഫേൽ കൊയ്‌ലോയാണ് ഗോവയുടെ വിജയഗോൾ കണ്ടെത്തിയത്. ബോക്‌സിനു പുറത്തുനിന്ന് കൊയ്‌ലോ തൊടുത്തുവിട്ട ഫ്രീകിക്ക് ഗോളാകുകയായിരുന്നു.

ജയത്തോടെ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തായിരുന്ന ഗോവ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തേക്കു കയറി. ഏഴാം സ്ഥാനത്തുണ്ടായിരുന്ന പൂനയാകട്ടെ ആറു പോയിന്റുമായി അവസാന സ്ഥാനത്തേക്കു താഴ്ന്നു.