- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസ്എലിൽ ഗോൾവർഷം; ചെന്നൈക്കെതിരെ ഗോവയുടെ ജയം നാലിനെതിരെ അഞ്ചു ഗോളിന്
പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്‌സി ഗോവ-ചെന്നൈയിൻ എഫ്‌സി മത്സരത്തിൽ ഗോൾമഴ. നാലാം മിനിറ്റിൽ തുടങ്ങിയ ഗോൾ വർഷം അധിക സമയത്തേക്കു വരെ നീണ്ടപ്പോൾ ചിരിച്ചതു ഗോവ. ആവേശം അണപൊട്ടിയൊഴുകിയ മത്സരത്തിൽ നാലിനെതിരെ അഞ്ചു ഗോളിനാണു ഗോവ ജയിച്ചത്. ചെന്നൈക്കു വേണ്ടി നാലാം മിനിറ്റിൽ ജെറിയാണ് ആദ്യ ഗോൾ നേടിയത്. ആറാം മിനിറ്റിൽ ഗോവയുടെ കൊയ്‌ലോ ഗോൾ മടക്കി. 14-ാം മിനിറ്റിൽ ആർനോളിന്റെ ദാനഗോൾ ചെന്നൈയെ മുന്നിലെത്തിച്ചു. 21-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ജോഫ്രെ ഗോവയെ ഒപ്പമെത്തിച്ചു. 28-ാം മിനിറ്റിൽ ഒമാഗ്‌ബെമിയുടെ ഗോളോടെ 3-2ന് ചെന്നൈ മുന്നിലെത്തി. ഹാഫ് ടൈമിൽ ചെന്നൈയുടെ മുന്നേറ്റത്തിലാണ് കളി പിരിഞ്ഞത്. എന്നാൽ, 68ാം മിനിറ്റിൽ ടവോറ ഗോവയ്ക്കായി സമനില ഗോൾ നേടി. 76-ാം മിനിറ്റിൽ കൊയ്‌ലോയുടെ ഗോളിൽ മത്സരത്തിൽ ആദ്യമായി ഗോവ ലീഡ് നേടി. എന്നാൽ, അനാവശ്യമായി പെനാൽറ്റി വഴങ്ങിയ ഗോവയെ 88-ാം മിനിറ്റിൽ റൈസ് പിടിച്ചുകെട്ടി. സ്‌കോർ: 4-4. കളി അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ശേഷിക്കെ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ ടവോറയുടെ മനോഹരമായ ഷോട്ട് ചെന്നൈ
പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്‌സി ഗോവ-ചെന്നൈയിൻ എഫ്‌സി മത്സരത്തിൽ ഗോൾമഴ. നാലാം മിനിറ്റിൽ തുടങ്ങിയ ഗോൾ വർഷം അധിക സമയത്തേക്കു വരെ നീണ്ടപ്പോൾ ചിരിച്ചതു ഗോവ. ആവേശം അണപൊട്ടിയൊഴുകിയ മത്സരത്തിൽ നാലിനെതിരെ അഞ്ചു ഗോളിനാണു ഗോവ ജയിച്ചത്.
ചെന്നൈക്കു വേണ്ടി നാലാം മിനിറ്റിൽ ജെറിയാണ് ആദ്യ ഗോൾ നേടിയത്. ആറാം മിനിറ്റിൽ ഗോവയുടെ കൊയ്‌ലോ ഗോൾ മടക്കി. 14-ാം മിനിറ്റിൽ ആർനോളിന്റെ ദാനഗോൾ ചെന്നൈയെ മുന്നിലെത്തിച്ചു. 21-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ജോഫ്രെ ഗോവയെ ഒപ്പമെത്തിച്ചു. 28-ാം മിനിറ്റിൽ ഒമാഗ്‌ബെമിയുടെ ഗോളോടെ 3-2ന് ചെന്നൈ മുന്നിലെത്തി. ഹാഫ് ടൈമിൽ ചെന്നൈയുടെ മുന്നേറ്റത്തിലാണ് കളി പിരിഞ്ഞത്.
എന്നാൽ, 68ാം മിനിറ്റിൽ ടവോറ ഗോവയ്ക്കായി സമനില ഗോൾ നേടി. 76-ാം മിനിറ്റിൽ കൊയ്‌ലോയുടെ ഗോളിൽ മത്സരത്തിൽ ആദ്യമായി ഗോവ ലീഡ് നേടി. എന്നാൽ, അനാവശ്യമായി പെനാൽറ്റി വഴങ്ങിയ ഗോവയെ 88-ാം മിനിറ്റിൽ റൈസ് പിടിച്ചുകെട്ടി. സ്‌കോർ: 4-4.
കളി അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ശേഷിക്കെ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ ടവോറയുടെ മനോഹരമായ ഷോട്ട് ചെന്നൈ വല തുളച്ചതോടെ മത്സരം ഗോവ സ്വന്തമാക്കി. ഇരു ടീമുകളും നേരത്തെ പുറത്തായതിനാൽ മത്സരഫലത്തിനു പ്രസക്തിയില്ലായിരുന്നുവെങ്കിലും ടൂർണമെന്റിലെ ഏറ്റവും ആവേശകരമായ മത്സരമായിരുന്നു ഇന്നു കണ്ടത്.
ഗോളുകൾ വന്ന നിമിഷങ്ങൾ ഇങ്ങനെ:
(മിനിട്ട്- ഗോവ- ചെന്നൈ ക്രമത്തിൽ)
04' : 0-1
06' : 1-1
14' : 1-2
21' : 2-2
28' : 2-3
68' : 3-3
76' : 4-3
88' : 4-4
90+4' : 5-4