- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസ്എൽ ഒത്തുകളി സംശയം ബലപ്പെടുന്നു; സ്റ്റേഡിയം നിറഞ്ഞൊഴുകണമെങ്കിൽ ബ്ലാസ്റ്റേഴ്സ് ഫൈനലിൽ എത്തണമെന്നത് നേരത്തെ രചിച്ച തിരക്കഥ;ഡൽഹിക്കെതിരെയുള്ള സെമിയിയിൽ ഒത്തുകളി നടന്നതിന്റെ തെളിവുകളുമായി വിമർശകർ; വാതുവെയ്പ്പും കള്ളപ്പണം വെളുപ്പിക്കലും സജീവം
ഫുട്‌ബോളിലെ ഉറങ്ങുന്ന ഭീമനാണ് ഇന്ത്യയെന്ന മുൻ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റർ നടത്തിയ പ്രസ്താവനയും ഫുട്‌ബോളിനെ വ്യവസായ വൽക്കരിച്ചാൽ ഉണ്ടാകുന്ന സാമ്പത്തിക നേട്ടമാണ് ഐഎസ്എൽ എന്ന ഫുട്‌ബോൾ കാർണിവെല്ലിന് വഴിവച്ചത്. ഇന്ത്യൻ ഫുട്‌ബോളിന്റെ സമഗ്ര വികസനത്തിന് സഹായമാകുമെന്ന രീതിയിൽ ആരംഭിച്ചലീഗിലെ സുധാര്യതയെ സംശയത്തോടെ നോക്കുന്നവരുടെ എണ്ണം കൂടി വരികയാണ്.അതോടൊപ്പം തന്നെ അവരുടെ സംശങ്ങൾ ന്യായമാണെന്ന് അഭിപ്രായക്കാരും. ഫുട്ബോൾ എന്നത് വെറും കളിയല്ല വൻ വ്യവസായമാണെന്ന് ഐ.എസ്.എല്ലിലൂടെ തെളിഞ്ഞു. രാഷ്ട്രീയക്കാരും വ്യവസായികളും ക്രിമിനലുകളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിൽനിന്നുണ്ടായ ലക്ഷണമൊത്ത സന്തതിയാണ് ഐ.എസ്.എൽ. ലക്ഷപ്രഭുക്കളെ ശതകോടീശ്വരന്മാരാക്കുന്ന, കള്ളപ്പണത്തെ വെളുപ്പിക്കുന്ന ഇന്ദ്രജാലം. ഐ.എസ്.എല്ലിന്റെ സെമിഫൈനൽ മുതൽ ആഡംബര ക്ലബുകളിൽ ചൂതാട്ടത്തിന്റെ കഥകളാണ് കേട്ടത്. പലപ്പോഴും വാതുവയ്‌പ്പ് നടന്നെന്ന് വിശ്വസിക്കേണ്ട പല സംഭവങ്ങളും കളികൾക്കിടെ അരങ്ങേറി. ചില താരങ്ങളെ കളിപ്പിക്കരുതെന്ന് മാനേജ്മെന്റ് കോച്ചുമാർക്ക് കൃ
ഫുട്‌ബോളിലെ ഉറങ്ങുന്ന ഭീമനാണ് ഇന്ത്യയെന്ന മുൻ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റർ നടത്തിയ പ്രസ്താവനയും ഫുട്‌ബോളിനെ വ്യവസായ വൽക്കരിച്ചാൽ ഉണ്ടാകുന്ന സാമ്പത്തിക നേട്ടമാണ് ഐഎസ്എൽ എന്ന ഫുട്‌ബോൾ കാർണിവെല്ലിന് വഴിവച്ചത്. ഇന്ത്യൻ ഫുട്‌ബോളിന്റെ സമഗ്ര വികസനത്തിന് സഹായമാകുമെന്ന രീതിയിൽ ആരംഭിച്ചലീഗിലെ സുധാര്യതയെ സംശയത്തോടെ നോക്കുന്നവരുടെ എണ്ണം കൂടി വരികയാണ്.അതോടൊപ്പം തന്നെ അവരുടെ സംശങ്ങൾ ന്യായമാണെന്ന് അഭിപ്രായക്കാരും.
ഫുട്ബോൾ എന്നത് വെറും കളിയല്ല വൻ വ്യവസായമാണെന്ന് ഐ.എസ്.എല്ലിലൂടെ തെളിഞ്ഞു. രാഷ്ട്രീയക്കാരും വ്യവസായികളും ക്രിമിനലുകളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിൽനിന്നുണ്ടായ ലക്ഷണമൊത്ത സന്തതിയാണ് ഐ.എസ്.എൽ. ലക്ഷപ്രഭുക്കളെ ശതകോടീശ്വരന്മാരാക്കുന്ന, കള്ളപ്പണത്തെ വെളുപ്പിക്കുന്ന ഇന്ദ്രജാലം. ഐ.എസ്.എല്ലിന്റെ സെമിഫൈനൽ മുതൽ ആഡംബര ക്ലബുകളിൽ ചൂതാട്ടത്തിന്റെ കഥകളാണ് കേട്ടത്.
പലപ്പോഴും വാതുവയ്‌പ്പ് നടന്നെന്ന് വിശ്വസിക്കേണ്ട പല സംഭവങ്ങളും കളികൾക്കിടെ അരങ്ങേറി. ചില താരങ്ങളെ കളിപ്പിക്കരുതെന്ന് മാനേജ്മെന്റ് കോച്ചുമാർക്ക് കൃത്യമായി നിർദ്ദേശം നൽകിയിരുന്നു. ചില കളികളിൽ റഫറിമാരുടെ മോശം തീരുമാനങ്ങൾ, ഐ.എസ്.എല്ലിന്റെ തലപ്പത്തിരിക്കുന്ന നിത അംബാനിയുടെ അമിതമായ ബ്ലാസ്റ്റേഴ്സ് സ്നേഹം, നിർണായക ഘട്ടത്തിൽ പ്രധാനതാരങ്ങളെ പിൻവലിച്ചത് അങ്ങനെ നിരവധി സംഭവങ്ങൾ സെമിഫൈനൽ മുതൽ അരങ്ങേറി.
മാഴ്സലീഞ്ഞോ ടൂർണമെന്റിലെ ഏറ്റവും അപകടകാരിയായ താരം, കേരള ബ്ലാസ്റ്റേഴ്സ്- ഡൽഹി ഡൈനാമോസ് നിർണായക സെമിഫൈനലിൽ 11 മിനിറ്റ് ബാക്കി നിൽക്കെ പിൻവലിക്കപ്പെട്ടു. എതിർ ടീമിന്റെ ആരാധകർ പോലും ഈ തീരുമാനത്തെ ആശ്ചര്യത്തോടെയാണ് നോക്കിയത്. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചുകൊണ്ടിരുന്ന മലൂദ-മാഴ്സലീഞ്ഞോ സഖ്യം ഏതുനിമിഷവും ഗോൾ നേടുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഡൽഹി കോച്ചിന്റെ അമ്പരിപ്പിച്ച തീരുമാനം. ബ്ലാസ്റ്റേഴ്സ് തന്നെ ഫൈനലിൽ എത്തണമെന്ന് മുൻകൂട്ടി നിശ്ചയിച്ച് ഉറപ്പിച്ചതുപോലെയായിരുന്നു അന്നത്തെ മൽസരം.
കൊച്ചിയിൽ ഫൈനൽ നടത്താൻ തീരുമാനിച്ചത് തന്നെ ഇവിടെ ഒഴുകിയെത്തുന്ന കാമികലെ കണ്ടിട്ടാണ്. കേരളം ഫൈനലിന് യോഗ്യത നേടിയില്ലെങ്കിൽ കാണികളുടെ എണ്ണം കുറയാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ അധികൃതർ നടത്തിയ ഒത്തുകളിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഫൈനൽ പ്രവേശത്തിന് വഴിതെളിച്ചത്.
ഫുട്ബോളിന് വേരോട്ടം ഇല്ലാത്ത രാജ്യങ്ങളിലെ റഫറിമാരെയും ഇന്ത്യൻ റഫറിമാരെയും ഐ.എസ്.എല്ലിൽ കൂടുതൽ ഉപയോഗിച്ചതിനുപിന്നിലും വ്യക്തമായ തീരുമാനങ്ങൾ ഉണ്ടായിരുന്നു. ഇത്തരം റഫറിമാരുടെ പല തീരുമാനങ്ങളും തെറ്റായിരുന്നെന്ന് പിന്നീട് വ്യക്തമായിരുന്നു.
നിത അംബാനി അമിതമായി ബ്ലാസ്റ്റേഴ്സിനെ പിന്തുണച്ചതും വിമർശകരുടെ കണ്ണിൽ കരടാവുകയാണ്. ഫൈനലിൽ ഗ്രഹാം സ്റ്റാക്ക് കൊൽകത്തയുടെ പെനാൽട്ടി കിക്ക് തടുത്തിട്ടപ്പോൾ ഇരുന്ന കസേരയിൽനിന്ന് തുള്ളിച്ചാടി ആഘോഷിച്ച നിത അംബാനിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഓരോരുത്തർക്കും ഇഷ്ടമുള്ള ടീമിനെ പിന്തുണയ്ക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ ഒരു ടൂർണമെന്റിന്റെ തലപ്പത്തിരിക്കുന്ന ആൾ ഒരു ടീമിനുവേണ്ടി അമിതമായി താൽപര്യം കാണിക്കുമ്പോൾ കാഴ്ചക്കാർക്ക് മനസിലാകും കാര്യങ്ങളുടെ കിടപ്പ്.വി.വി.ഐ.പി ബോക്സിൽ ഇരുന്ന് കളികണ്ട അവർ കേരള ബ്ലാസ്റ്റേഴ്സിന്റെ ഓരോ മുന്നേറ്റവും മതിമറന്ന് ആഘോഷിച്ചത് ക്യാമറ കണ്ണുകളിൽ വ്യക്തമായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ ഗ്രാസ്റൂട്ട് ലെവൽ ട്രെയ്നിങ്ങിന് നേതൃത്വം നൽകുന്നവർ റിലയൻസിന്റെ ജീവനക്കാർ തന്നെ.
ഈ സീസണിൽ ഗോവയെ തകർത്തതിനു പിന്നിലും ലോബികളായിരുന്നു. ഇത്തവണ പല തീരുമാനങ്ങളും ഗോവയ്ക്കെതിരായിരുന്നു, ദത്തരാജ് സാൽഗോക്കറും, ശ്രീനിവാസ് ഡെംപോയും തങ്ങളുടെ ഷെയർ വിറ്റതോടെ എഫ്.സി ഗോവയെ ഏറ്റെടുത്ത പുതിയ മാനേജ്മെന്റിൽ ഗോവ ഫുട്ബോൾ അസോസിയേഷന് വലിയ താൽപര്യം ഇല്ലായിരുന്നു. ഗോവ ഫുട്ബോൾ അസോസിയേഷനും കൈയൊഴിഞ്ഞതോടെ ഐ.എസ്.എല്ലിലെ കള്ളക്കളികൾക്കെതിരേ എന്നും ശബ്ദമുയർത്തി, തങ്ങളുടെ കണ്ണിലെ കരടായി മാറിയ സീക്കോയുടെ ടീമിനെതിരേ ഐ.എസ്.എൽ അധികാരികൾ പരസ്യമായി തന്നെ രംഗത്തുവന്ന് എട്ടിന്റെ പണി കൊടുക്കുകയായിരുന്നു.
മോശം റഫറിയിങ് പലതവണ ചതിച്ച എഫ്.സി ഗോവ സീസണിലുടനീളം ഐ.എസ്.എൽ മാനേജ്മെന്റിന്റെ കടുത്ത എതിർപ്പ് നേരിട്ടു,
മൂന്നുദിവസം മുൻപുനടന്ന സംഭവത്തിന്റെ പേരുപറഞ്ഞ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തിന് തൊട്ടുമുമ്പ് ഗോവയുടെ രണ്ട് പ്രധാന വിദേശതാരങ്ങളെ സസ്പെൻഡ് ചെയ്തതും അനീതിയായിരുന്നു. മൂന്നുദിവസത്തെ സമയം ലഭിച്ചിട്ടും അടുത്ത മത്സരത്തിന് തൊട്ടുമുൻപ് മാത്രം താരങ്ങളെ സസ്പെൻഡ് ചെയ്ത നടപടിയിലൂടെ ഗോവയോടുള്ള വിരോധമായിരുന്നു പുറത്തുവന്നത്.
യോഗ്യനായിരുന്നിട്ടും ടൂർണമെന്റിൽ ഉടനീളം ബെഞ്ചിലിരുന്ന ഒരു മലയാളി താരത്തെ ബന്ധപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞത് കോച്ച് നിസഹായനാണ്, കരാറിനു ശേഷം മാനേജ്മെന്റുമായി തുകയുടെ കാര്യത്തിൽ ചെറിയ സംസാരം ഉണ്ടായി, അതിന്റെ പേരിൽ പകരക്കാരനായി പോലും കളത്തിൽ ഇറക്കരുതെന്നാണ് കോച്ചിന് കിട്ടിയ നിർദ്ദേശം. ഐ.എസ്.എല്ലിൽ മാനേജ്മെന്റ് ഒരുക്കിവച്ച കളിക്കാർക്ക് തന്ത്രങ്ങൾ പകർന്ന് നൽകുക എന്നതിൽ അപ്പുറം കോച്ചിന് റോൾ കുറവാണ്, ആര് കളിക്കണം ആര് കളിക്കരുത് എന്ന കാര്യത്തിൽ പോലും കോച്ചുമാർക്ക് മാനേജ്മെന്റിന് വഴങ്ങേണ്ടി വന്നു. വിനീത് റായ്, ഫാറൂഖ് ചൗദരി എന്നീ യുവ താരങ്ങളുടെ കാര്യവും വ്യത്യസ്തമല്ല.
2014-15 സീസണിൽ ഐലീഗിലെ ഇന്ത്യൻ ടോപ് സ്‌കോറർ ആയിരുന്ന, ഐലീഗിലും ഐ.എസ്.എല്ലിലും ഹാട്രിക് നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ താരമായ, 2015 ഐ.എസ്.എല്ലിൽ കളിച്ച ആറു കളികളിൽ നാലു ഗോളുകൾ സ്‌കോർ ചെയ്യുകയും രണ്ടുതവണ എമേർജിങ് പ്ലയർ പട്ടം സ്വന്തമാക്കുകയും ചെയ്ത രാജ്യത്തെ മികച്ച യുവതാരങ്ങളിൽ ഒരാളായ സെംബോയ് ഹാവോകിപ് എന്ന താരത്തെ സ്റ്റീവ് കോപ്പൽ കളത്തിലിറക്കിയത് ഒരേയൊരു തവണയായിരുന്നു.അതും പകരക്കാരനായി മാത്രം.
കഴിവുള്ള യുവതാരങ്ങളെ ബെഞ്ചിലിരുത്തി കളി കാണിപ്പിച്ച് ഇഷ്ഫാക്ക് അഹമ്മദിനെ പോലുള്ള നല്ല കാലം കഴിഞ്ഞ താരങ്ങൾക്ക് വേണ്ടുവോളം അവസരം നൽകുന്നതുകൊണ്ട് ഫുട്ബോളിനുള്ള നേട്ടമെന്താണെന്ന് ആരാധകർ ചിന്തിക്കേണ്ടിയിരിക്കുന്നു. നല്ല കാലം കഴിഞ്ഞ, വീട്ടിലിരുന്ന് കളികാണേണ്ട താരങ്ങൾക്ക് അവസരം നൽകുക എന്നതാണോ ഐ.എസ്.എൽ കൊണ്ട് ഉദ്ദേശിക്കുന്നത എന്നും ചോദ്യങ്ങളുയരുന്നുണ്ട്.