- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ പകുതിയിൽ ഗ്രെഗ് സ്റ്റുവർട്ടിന്റെ ഗോൾ; രണ്ടാം പകുതിയിൽ ഒഗ്ബെച്ചെയിലൂടെ മറുപടി; സമനില കുരുക്ക് അഴിക്കാതെ ജംഷഡ്പൂരും ഹൈദരാബാദും; ഇരു ടീമുകൾക്കും ഓരോ ഗോൾ വീതം
ഫറ്റോർഡ: ഐ എസ് എല്ലിൽ സമനില കുരുക്ക് അഴിക്കാൻ കഴിയാതെ ജംഷഡ്പൂരിനും ഹൈദരാബാദും. ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ചാണ് സമനിലയിൽ പിരിഞ്ഞത്. കഴിഞ്ഞ സീസണിലും ഇരു ടീമുകളും തമ്മിലുള്ള രണ്ട് മത്സരവും സമനിലയിൽ അവസാനിച്ചിരുന്നു.
ആദ്യ പകുതിയിൽ ഗ്രെഗ് സ്റ്റുവർട്ടിലൂടെ മുന്നിലെത്തിയ ജംഷഡ്പൂരിനെ രണ്ടാം പകുതിയിൽ ബർതോലൊമ്യു ഒഗ്‌ബെച്ചെയുടെ ഗോളിലാണ് ഹൈദരാബാദ് സമനില പിടിച്ചത്. മൂന്ന് കളികളിൽ രണ്ട് ഒരു ജയവും രണ്ട് സമനിലയുമുള്ള ജംഷഡ്പൂർ അഞ്ച് പോയന്റുമായി പോയന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത് തുടരുമ്പോൾ മൂന്ന് കളികളിൽ ഒരു ജയവും ഒരു തോൽവിയും ഒരു സമനിലയുമടക്കം നാലു പോയന്റുള്ള ഹൈദരാബാദ് ആറാം സ്ഥാനത്താണ്.
തുടക്കത്തിൽ ജംഷഡ്പൂർ ഗോളിലേക്ക് ചില ശ്രമങ്ങൾ നടത്തിയെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിയില്ല. പതിമൂന്നാം മിനിറ്റിൽ കോർണറിൽ നിന്ന് ഹൈദരാബാദിന് ആദ്യ അവസരം ലഭിച്ചെങ്കിലും അത് ലക്ഷ്യത്തിലെത്തിക്കാനായില്ല. പിന്നീട് തുടർച്ചയായി ഹൈദരാബാദിന്റെ ആക്രമണങ്ങളായിരുന്നു.
എന്നാൽ ആദ്യ കൂളിങ് ബ്രേക്കിനുശേഷം സമനില പൂട്ടുപൊട്ടിച്ച് സ്റ്റുവർട്ട് ജംഷഡ്പൂരിനെ മുന്നിലെത്തിച്ചു. ആദ്യ പകുതിയിൽ ഒരു ഗോൾ ലീഡുമായി കയറിയ ജംഷഡ്പൂരിനെ 57-ാം മിനിറ്റിൽ ഒഗ്‌ബെച്ചെ ഗോളിലൂടെ ഹൈദരാബാദ് സമനിലയിൽ പൂട്ടി. പിന്നീട് നിരവധി അവസരങ്ങൾ ഇരു ടീമുകൾക്കും ലഭിച്ചെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല.
സ്പോർട്സ് ഡെസ്ക്