- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുവർഷത്തലേന്ന് നാണംകെട്ട് കേരളത്തിന്റെ മഞ്ഞപ്പട; ഒന്നിനെതിരെ മൂന്നു ഗോളിന് കേരള ബ്ലാസ്റ്റേഴ്‌സിന് ഐഎസ്എല്ലിൽ വൻ തോൽവി; ബംഗളൂരു മൂന്നാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ പോരിനിങ്ങിയ ബ്‌ളാസ്‌റ്റേഴസ് ഏഴു പോയന്റുമായി എട്ടാം സ്ഥാനത്ത് തന്നെ
കൊച്ചി: കേരളത്തിന് ഐഎസ്എല്ലിൽ വൻ തോൽവി പിണഞ്ഞു. വൻ മാർജിനിൽ ബംഗളൂരു എഫിസിക്ക് എതിരെ കേരളം തോറ്റു. ഒന്നിനെതിരെ മൂന്നു ഗോളിനാണ് തോൽവി. ഇതോടെ ബംഗളൂരു മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. കപ്പടിക്കണം കലിപ്പടക്കണം മുദ്രാവാക്യവുമായി പോരിനിങ്ങിയ ബ്‌ളാസ്‌റ്റേഴസ് ഏഴു പോയന്റുമായി എട്ടാം സ്ഥാനത്ത് തന്ന തുടരും. സ്വന്തം തട്ടകത്തിൽ, ആർത്തുവിളിച്ച സ്വന്തം ആരാധകരുടെ മുന്നിൽ നാണംകെട്ട തോൽവിയാണ് പുതുവർഷത്തലേന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റുവാങ്ങിയത്. ഇഞ്ചുറി ടൈമിൽ ഒരു മിനിറ്റിൽ മൂന്ന് ഗോൾ വീണ മത്സരത്തിൽ ബെംഗളൂരു എഫ്.സിക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോൽവി. ഒഴിഞ്ഞ ഒന്നാം പകുതിക്കുശേഷം സുനിൽ ഛേത്രിയുടെ പെനാൽറ്റി ഗോളിലാണ് ബെംഗളൂരു ആദ്യം ലീഡ് നേടിയത്. അറുപതാം മിനിറ്റിലായിരുന്നു ഛേത്രിയുടെ ഗോൾ. ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ സന്ദേശ് ജിംഗന്റെ ഒരു ഫൗളാണ് പെനാൽറ്റിക്ക് വഴിവച്ചത്. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു പിന്നീടുള്ള ഗോൾമഴ. തൊണ്ണൂറാം മിനിറ്റിൽ ഇരട്ട ഗോളോടെ മ
കൊച്ചി: കേരളത്തിന് ഐഎസ്എല്ലിൽ വൻ തോൽവി പിണഞ്ഞു. വൻ മാർജിനിൽ ബംഗളൂരു എഫിസിക്ക് എതിരെ കേരളം തോറ്റു. ഒന്നിനെതിരെ മൂന്നു ഗോളിനാണ് തോൽവി. ഇതോടെ ബംഗളൂരു മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. കപ്പടിക്കണം കലിപ്പടക്കണം മുദ്രാവാക്യവുമായി പോരിനിങ്ങിയ ബ്‌ളാസ്‌റ്റേഴസ് ഏഴു പോയന്റുമായി എട്ടാം സ്ഥാനത്ത് തന്ന തുടരും.
സ്വന്തം തട്ടകത്തിൽ, ആർത്തുവിളിച്ച സ്വന്തം ആരാധകരുടെ മുന്നിൽ നാണംകെട്ട തോൽവിയാണ് പുതുവർഷത്തലേന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റുവാങ്ങിയത്. ഇഞ്ചുറി ടൈമിൽ ഒരു മിനിറ്റിൽ മൂന്ന് ഗോൾ വീണ മത്സരത്തിൽ ബെംഗളൂരു എഫ്.സിക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോൽവി. ഒഴിഞ്ഞ ഒന്നാം പകുതിക്കുശേഷം സുനിൽ ഛേത്രിയുടെ പെനാൽറ്റി ഗോളിലാണ് ബെംഗളൂരു ആദ്യം ലീഡ് നേടിയത്. അറുപതാം മിനിറ്റിലായിരുന്നു ഛേത്രിയുടെ ഗോൾ. ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ സന്ദേശ് ജിംഗന്റെ ഒരു ഫൗളാണ് പെനാൽറ്റിക്ക് വഴിവച്ചത്.
മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു പിന്നീടുള്ള ഗോൾമഴ. തൊണ്ണൂറാം മിനിറ്റിൽ ഇരട്ട ഗോളോടെ മിക്കു ആതിഥേയരെ ശരിക്കും നാണംകെടുത്തി. പ്രതിരോധനിര ചീട്ടുകൊട്ടാരം പോലെ തകർന്ന നിമിഷങ്ങളിൽ അവിശ്വസനീയമായ രീതിയിലായിരുന്നു മിക്കുവിന്റെ ഗോളുകൾ. അവസാന വിസിലിന് തൊട്ടു മുൻപ് പെക്യുസൺ ഒരു മടക്കി നേരിയ ആശ്വാസം സമ്മാനിച്ചു ബ്ലാസ്റ്റേഴ്‌സിന്. ഏഴ് കളികളിൽ നിന്ന് ഏഴ് പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് എട്ടാമതാണ്. എട്ട് കളികളിൽ നിന്ന് പതിനഞ്ച് പോയിന്റുള്ള ബെംഗളൂരു മൂന്നാം സ്ഥാനത്തേയ്ക്കുയർന്നു.
ബെംഗളൂരുവിനായിരുന്നു കളിയിൽ മേധാവിത്വം. ആദ്യം ആക്രമണങ്ങൾ കരുപ്പിടിപ്പിച്ചതും സന്ദർശകർ തന്നെ. നല്ല ഒന്നാന്തരം അവസരങ്ങൾ അവർക്ക് ലഭിച്ചു. എന്നാൽ, അതൊന്നും ഗോളാക്കാൻ അവരുടെ സ്‌ട്രൈക്കർമാർക്ക് കഴിഞ്ഞില്ല. ബെംഗളൂരുവിന്റെ സമ്മർദത്തെ അതിജീവിക്കാൻ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിര പാടുപെടുന്നതാണ് തുടക്കത്തിൽ കണ്ടത്.
എന്നാൽ, ബ്ലാസ്റ്റേഴ്‌സ് ക്ഷണത്തിൽ തിരിച്ചുവന്നു. ഏതാനും സുന്ദരമായ അവസരങ്ങൾ അവർക്കും ലഭിച്ചു. പത്താം മിനിറ്റിൽ ഹംഗലിൽ നിന്ന് പെക്യുസന് പന്ത് ലഭിച്ചു. ഇടതുപാർശ്വത്തിലൂടെ മുന്നേറിയ പെക്യുസൻ പന്ത് സിഫ്‌നിയോസിന് കൈമാറി. സിഫ്‌നിയോസിന്റെ ശക്തമായ ഇടങ്കാലൻ ഷോട്ട് പുറത്ത് പോയി. ഇരുപത്തിയെട്ടാം മിനിറ്റിൽ സിഫ്‌നിയോസ് സുന്ദരമായൊരു അവസരം പാഴാക്കി. ബോക്‌സിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ തൊടുത്ത ഷോട്ട് സ്വന്തം കൈയിൽ ഇടിച്ച് പാഴായി.
മലയാളി താരങ്ങളായ സി.കെ.വിനീതിനെയും റിനോ ആന്റോയേയും ബെർബറ്റോവിനെയും കൂടാതെയാണ് ബ്ലാസ്റ്റേഴ് കളിച്ചത്.
ടീം: കേരള ബ്ലാസ്റ്റേഴ്സ്: സുഭാഷിഷ് റോയി (ഗോളി), നെമഞ്ജ ലാകിച്ച്, വെസ് ബ്രൗൺ, ഇയാൻ ഹ്യൂം, സിയാം ഹാംഗൽ, ജാക്കിചാന്ദ് സിങ്, സന്ദേശ് ജിംഗൻ, സാമ്വൽ ഷാഡെപ്, മാർക്ക് സിഫ്നിയോസ്, ലാൽറത്താര, പെകുസൺ.
ബെംഗളൂരു എഫ്.സി: ഗുർപ്രീത് സിങ് (ഗോളി), രാഹുൽ ബെക്കെ, യുവാൻ മിക്കു, ഹർമൻജ്യോത് ഖാബ്ര, സുനിൽ ഛേത്രി, എഡു ഗാർഷ്യ, ഡിമാസ് ഡെൽഗാഡോ, സുഭാശിഷ് ബോസ്, എറിക് പാർടാലു, ഉദാന്ത സിങ്.