- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിൽ വിജയകുതിപ്പ് തുടങ്ങാൻ ബ്ലാസ്റ്റേഴ്‌സ്; കൊമ്പന്മാരുടെ രണ്ടാം ഹോം മത്സരം ഡൽഹി ഡൈനാമോസിനെതിരെ; നിലവിൽ 4 പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്ത്; അനസ് ഇന്നും ബുട്ട് കെട്ടില്ല; ഡെൽഹി കൊതിക്കുന്നത് സീസണിലെ ആദ്യ ജയം
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാം ഹോം മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ ഡൽഹി ഡൈനാമോസിനെയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുക. രാത്രി 7.30 ന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം.ആദ്യ വിജയം കൊതിച്ചിറങ്ങുന്ന ഡൽഹിയും, സ്വന്തം കാണികൾക്ക് മുന്നിൽ വിജയമൊരുക്കാൻ ബ്ലാസ്റ്റേഴ്‌സും ശ്രമിക്കുമ്പോൾ മത്സരം കടുത്തതാകുമെന്ന് ഉറപ്പ്. കഴിഞ്ഞ മത്സരത്തിലെ 4-2-3-1 ശൈലിയിലാകും ഡൽഹിക്കെതിരെയും കോച്ച് ഡേവിഡ് ജെയിംസ് ടീമിനെ അണിനിരത്തുക. സസ്‌പെൻഷൻ കാലാവധി തുടരുന്നതിനാൽ മലയാളി പ്രതിരോധ താരം അനസ് എടത്തൊടിക ഇന്നും കളിക്കില്ല. മുന്നേറ്റത്തിൽ പോപ്ലാറ്റ്‌നിച്ചും അറ്റാക്കിങ് മിഡ്ഫീൾഡിൽ ഡൗങ്കലും സറ്റോജനോവിച്ചും നർസാരിയും ഗോളവസരങ്ങൾ ഒരുക്കും. ഡിഫൻസിവ് മിഡ്ഫീൾഡിൽ മലയാളി താരം സഹൽ അബ്ദുൾ സമദും നിക്കോള ക്രമറേവിച്ചും നിലയുറപ്പിക്കും. പ്രതിരോധമാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ശക്തി. നായകൻ സന്ദേശ് ജിങ്കനും ലാൽറുവാത്താരയും റാകിപ്പും ലാകിച്ച് പെസിച്ചും ഉറച്ച കോട്ടയാണ്. ഗോൾ വലയുടെ കാവൽക്കാരൻ
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാം ഹോം മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ ഡൽഹി ഡൈനാമോസിനെയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുക. രാത്രി 7.30 ന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം.ആദ്യ വിജയം കൊതിച്ചിറങ്ങുന്ന ഡൽഹിയും, സ്വന്തം കാണികൾക്ക് മുന്നിൽ വിജയമൊരുക്കാൻ ബ്ലാസ്റ്റേഴ്‌സും ശ്രമിക്കുമ്പോൾ മത്സരം കടുത്തതാകുമെന്ന് ഉറപ്പ്.
കഴിഞ്ഞ മത്സരത്തിലെ 4-2-3-1 ശൈലിയിലാകും ഡൽഹിക്കെതിരെയും കോച്ച് ഡേവിഡ് ജെയിംസ് ടീമിനെ അണിനിരത്തുക. സസ്‌പെൻഷൻ കാലാവധി തുടരുന്നതിനാൽ മലയാളി പ്രതിരോധ താരം അനസ് എടത്തൊടിക ഇന്നും കളിക്കില്ല. മുന്നേറ്റത്തിൽ പോപ്ലാറ്റ്‌നിച്ചും അറ്റാക്കിങ് മിഡ്ഫീൾഡിൽ ഡൗങ്കലും സറ്റോജനോവിച്ചും നർസാരിയും ഗോളവസരങ്ങൾ ഒരുക്കും. ഡിഫൻസിവ് മിഡ്ഫീൾഡിൽ മലയാളി താരം സഹൽ അബ്ദുൾ സമദും നിക്കോള ക്രമറേവിച്ചും നിലയുറപ്പിക്കും.
പ്രതിരോധമാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ശക്തി. നായകൻ സന്ദേശ് ജിങ്കനും ലാൽറുവാത്താരയും റാകിപ്പും ലാകിച്ച് പെസിച്ചും ഉറച്ച കോട്ടയാണ്. ഗോൾ വലയുടെ കാവൽക്കാരൻ ധീരജ് സിങ് തന്നെയാകും. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തകർപ്പൻ സേവുകളുമായി ആരാധകരെ ഞെട്ടിച്ച താരമാണ് ധീരജ്. രണ്ട് തവണയും മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടതും ധീരജ് തന്നെ.
അഞ്ചാം പതിപ്പ് നന്നായി തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് ഉദ്ഘാടന മത്സരത്തിൽ കരുത്തരായ കൊൽക്കത്തയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. എന്നാൽ ആദ്യ ഹോം മത്സരത്തിൽ മുംബൈയോട് സമനില വഴങ്ങുകയും ചെയ്തു. സ്വന്തം ആരാധകർക്ക് വിജയം സമ്മാനിക്കാനാകും ഇക്കുറി ബ്ലാസ്റ്റേഴ്‌സ് ബൂട്ട് കെട്ടുക.
വിജയിക്കാനായാൽ പോയിന്റ് പട്ടികയിൽ മുന്നിലെത്താനും ബ്ലാസ്റ്റേഴ്‌സിനാകും. നിലവിൽ 4 പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഹോം മത്സരങ്ങളിലെ മികച്ച പ്രകടനമാണ് കഴിഞ്ഞ സീസണുകളിൽ കേരളത്തിന് മുതൽകൂട്ടായത്. അഞ്ചാം പതിപ്പിലും ടീമിന്റെ പന്ത്രണ്ടാമനായ ആരാധകരെ മുൻനിർത്തി വിജയം ആവർത്തിക്കാനാകും ബ്ലാസ്റ്റേഴ്‌സ് ശ്രമം.
ഡൽഹിയും യുവനിരയുടെ കരുത്തിലാണ് പോരാട്ടത്തിനിറങ്ങുന്നത്. 4-2-3-1 ഫോർമേഷനിൽ തന്നെയാകും ഡൽഹിയും കളിക്കുക. ചൈനക്കെതിരായ മത്സരത്തിൽ തിളങ്ങിയ കൊട്ടാളും നാരയൻ ദാസിലുമാണ് ഡൽഹി പ്രതിരോധം കോട്ട കെട്ടുന്നത്. ആദ്യ മത്സരത്തിൽ പുണെയോട് സമനില വഴങ്ങിയ ഡൽഹി രണ്ടാം മത്സരത്തിൽ കൊൽക്കത്തയോട് ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുകയും ചെയ്തു.