ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിനു സമനില. ചെന്നൈയിൻ എഫ്‌സിക്കെതിരെ അവരുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. മികച്ച ആക്രമണങ്ങളുമായി മുന്നേറിയ കേരളത്തിന് നിർഭാഗ്യം കൊണ്ടാണ് ഗോൾ നേടാൻ കഴിയാതെ പോയത്. ചെന്നൈയും കേരളവും ഓരോ പോയിന്റു പങ്കുവച്ചു. പോയിന്റു പട്ടികയിൽ ചെന്നൈ നാലാമതും കേരളം അഞ്ചാമതുമാണ്.