കൊച്ചി: അവസാന ഹോം മത്സരത്തിൽ ജയിച്ച് കൊച്ചിയെ സന്തോഷിപ്പിക്കാമെന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോഹങ്ങളെ ഗോവ തകർത്തു തരിപ്പണമാക്കി. ഒന്നിനെതിരെ അഞ്ചു ഗോളിനു കേരളത്തെ തകർത്ത ഗോവ ഐഎസ്എലിൽ സെമി ബർത്തും ഉറപ്പാക്കി.

റെയ്‌നാൾഡോയുടെ ഹാട്രിക്കാണു കേരളത്തെ കനത്ത തോൽവിയിലേക്കു തള്ളിവിട്ടത്. ജോഫ്രെ, മന്ദർറാവു ദേശായി എന്നിവർ ഓരോ ഗോൾ നേടി. കേരളത്തിന്റെ ആശ്വാസഗോൾ രണ്ടാം മിനിറ്റിൽ പുൾഗയുടെ വകയായിരുന്നു. തോൽവിയോടെ സെമിയിലെത്താനുള്ള കേരളത്തിന്റെ വിദൂര സാധ്യതപോലും ഇല്ലാതായി.