പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനു തോൽവി. എതിരില്ലാത്ത മൂന്നുഗോളിനാണ് കേരളത്തെ ഗോവ തോൽപ്പിച്ചത്. രണ്ടാംപകുതിയിലാണ് മൂന്നുഗോളും പിറന്നത്. ഇതോടെ നേരത്തെ ബ്ലാസ്റ്റേഴ്‌സിൽ നിന്നേറ്റ തോൽവിക്കു പകരം വീട്ടാൻ എഫ്‌സി ഗോവയ്ക്കായി.

മത്സരത്തിൽ ജയിച്ചിരുന്നെങ്കിൽ കേരളത്തിന് പോയിന്റ് പട്ടികയിൽ രണ്ടാംസ്ഥാനത്തേക്ക് ഉയരാമായിരുന്നു. ഇപ്പോൾ ചെന്നൈക്കും കൊൽക്കത്തയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് കേരളം.