കൊച്ചി: തുടർച്ചയായ രണ്ടാം ഹോം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്‌സിനു സമനില. ടീമുടമ സച്ചിൻ ടെൻഡുൽക്കർ സാക്ഷിയാകാൻ എത്തിയിരുന്നെങ്കിലും മുംബൈ സിറ്റി എഫ്‌സിക്കെതിരെ ജയിക്കാൻ കേരളത്തിനു കഴിഞ്ഞില്ല. ഇരുടീമുകളും മത്സരത്തിൽ ഗോളൊന്നും നേടിയില്ല.