ഗുവാഹത്തി: ഐഎസ്എലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരളം രണ്ടു ഗോളിനു മുന്നിൽ. 20 മിനിറ്റിനുള്ളിൽ തന്നെ രണ്ടു ഗോൾ പിറന്നു.

ആദ്യമിനിറ്റിൽ ക്രിസ് ഡഗ്നാലാണു കേരളത്തിനു വേണ്ടി ഗോൾ നേടിയത്. അന്റോണിയോ ജർമന്റെ പാസിൽ നിന്നാണ് ഡഗ്നാൽ ഗോൾ നേടിയത്. 20-ാം മിനിറ്റിലായിരുന്നു രണ്ടാം ഗോൾ. കവിൻ ലോബോയാണു രണ്ടാം ഗോൾ നേടിയത്.