ഗുവാഹത്തി: ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ വർഷം. ഒരുമിനിറ്റിനിടെ രണ്ടു ഗോളാണു കേരളം നേടിയത്. 76-ാം മിനിറ്റിൽ അന്റോണിയോ ജർമൻ മൂന്നാം ഗോൾ നേടിയതിനു തൊട്ടുപിന്നാലെ ക്രിസ് ഡഗ്നാൽ ഗോൾ നേടി. ഇതോടെ മത്സരത്തിൽ കേരളത്തിന്റെ നേട്ടം നാലുഗോളായി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ഒരു ഗോളും നേടാനായില്ല.