- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുടർച്ചയായ രണ്ടാം ജയമെന്ന ബ്ലാസ്റ്റേഴ്സിന്റെ സ്വപ്നം പൊലിഞ്ഞു; ലീഡ് നേടിയ ശേഷം പുനെയ്‌ക്കെതിരെ അവരുടെ തട്ടകത്തിൽ സമനില കൊണ്ടു തൃപ്തിപ്പെട്ടു കേരളം
പൂണെ: ഐഎസ്എൽ മൂന്നാം സീസണിൽ തുടർച്ചയായ രണ്ടാം ജയം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിനു നിരാശ. മൂന്നാം മിനിറ്റിൽ നേടിയ ഗോളിനു മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ വഴങ്ങിയ ഗോളിനു പുനെയ്‌ക്കെതിരെ കേരളത്തിനു സമനില കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. മൂന്നാം മിനിറ്റിൽ സെഡ്രിക് ഹെങ്ബാർട്ടാണു കേരളത്തിനു വേണ്ടി ഗോൾ നേടിയത്. 68-ാം മിനിറ്റിൽ സിസോകുവിലൂടെ പുനെ ഗോൾ മടക്കി. സിസോകുവിന്റെ ഷോട്ട് കേരള ക്യാപ്റ്റൻ ആരോൺ ഹ്യൂസിന്റെ കാലിൽ തട്ടി വലയിലെത്തുകയായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ ഹെങ്ബാർട്ടാണു കളിയിലെ താരം. കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റിക്കെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് സ്റ്റീവ് കോപ്പലിന്റെ തന്ത്രവുമായി ബ്ലാസ്റ്റേഴ്‌സ് സംഘം ഇറങ്ങിയത്. എന്നാൽ, ബാലെവാഡി സ്റ്റേഡിയത്തിൽ ആതിഥേയരായ പൂണെയ്‌ക്കെതിരെ കേരളം വിജയം കളഞ്ഞുകുളിക്കുകയായിരുന്നു.
പൂണെ: ഐഎസ്എൽ മൂന്നാം സീസണിൽ തുടർച്ചയായ രണ്ടാം ജയം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിനു നിരാശ. മൂന്നാം മിനിറ്റിൽ നേടിയ ഗോളിനു മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ വഴങ്ങിയ ഗോളിനു പുനെയ്‌ക്കെതിരെ കേരളത്തിനു സമനില കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.
മൂന്നാം മിനിറ്റിൽ സെഡ്രിക് ഹെങ്ബാർട്ടാണു കേരളത്തിനു വേണ്ടി ഗോൾ നേടിയത്. 68-ാം മിനിറ്റിൽ സിസോകുവിലൂടെ പുനെ ഗോൾ മടക്കി. സിസോകുവിന്റെ ഷോട്ട് കേരള ക്യാപ്റ്റൻ ആരോൺ ഹ്യൂസിന്റെ കാലിൽ തട്ടി വലയിലെത്തുകയായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ ഹെങ്ബാർട്ടാണു കളിയിലെ താരം.
കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റിക്കെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് സ്റ്റീവ് കോപ്പലിന്റെ തന്ത്രവുമായി ബ്ലാസ്റ്റേഴ്‌സ് സംഘം ഇറങ്ങിയത്. എന്നാൽ, ബാലെവാഡി സ്റ്റേഡിയത്തിൽ ആതിഥേയരായ പൂണെയ്‌ക്കെതിരെ കേരളം വിജയം കളഞ്ഞുകുളിക്കുകയായിരുന്നു.
Next Story