- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസ്എൽ ആരവത്തിന് ഇന്ന് കിക്കോഫ്; കരുത്തു കാട്ടാൻ എടികെയും കലിപ്പടക്കാൻ ബ്ലാസ്റ്റേഴ്സും നേർക്കുനേർ; ഉദ്ഘാടന മത്സരം കൊൽക്കത്ത വിവേകാനന്ദ യുവ ഭാരതി സ്റ്റേഡിയത്തിൽ വൈകിട്ട് 7.30ന്; ഐഎസ്എൽ ചരിത്രത്തിലെ ദൈർഘ്യമേറിയ ലീഗ്; തന്ത്രങ്ങളൊരുക്കി കോപ്പലാശാനും ഡേവിഡ് ജയിംസും
കൊൽക്കത്ത: ഇന്ത്യ ഇനി ഐഎസ്എൽ ആരവത്തിന് കാതോർക്കും ഇന്ത്യൻ സൂപ്പർ ലീഗ് അഞ്ചാം പതിപ്പ് ഫുട്ബോൾ സീസണ് ഇന്നു തുടക്കമാകും. കൊൽക്കത്ത വിവേകാനന്ദ യുവ ഭാരതി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ എടികെയും രണ്ടു തവണ റണ്ണേഴ്സ് അപ്പായ കേരളബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടും. ഐഎസ്എൽ ചരിത്രത്തിലെതന്നെ ദൈർഘ്യമേറിയ ലീഗാണ് ഇത്തവണത്തേത്. ആറു മാസം നീണ്ടുനിൽക്കുന്ന ലീഗിൽ മൂന്നു ഇടവേളകളുണ്ട്. ഇതിൽ രണ്ടെണ്ണം ഫിഫയുടെ അന്താരാഷ്ട്ര മത്സരങ്ങൾക്കും (ഒക്ടോബറിലും നവംബറിലും) ഒരണ്ണം ഇന്ത്യയുടെ 2019 എഎഫ്സി ഏഷ്യൻ കപ്പിന്റെ തയ്യാറെടുപ്പിനുമായാണ്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനും എടികെയ്ക്കും മികവിലെത്താനായില്ല. എടികെയായിരുന്നു ഏറ്റവും മോശമായത്. പത്തു ടീമുകളുള്ളതിൽ ഒമ്പതാമതായിട്ടാണ് ഫിനിഷ് ചെയ്തത്. മൂന്നു പരിശീലകരെയാണ് കഴിഞ്ഞ സീസണിൽ എടികെ നിയോഗിച്ചത്. ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ്, ജംഷഡ്പുർ എഫ്സി ടീമുകളെ പരിശീലിപ്പിച്ച പരിചയസമ്പത്തുള്ള സ്റ്റീവ് കോപ്പലിനെയാണ് പരിശീലകനായി നിയോഗിച്ചിരിക്കുന്നത്. കേരളത്തിന്റെ സ
കൊൽക്കത്ത: ഇന്ത്യ ഇനി ഐഎസ്എൽ ആരവത്തിന് കാതോർക്കും ഇന്ത്യൻ സൂപ്പർ ലീഗ് അഞ്ചാം പതിപ്പ് ഫുട്ബോൾ സീസണ് ഇന്നു തുടക്കമാകും. കൊൽക്കത്ത വിവേകാനന്ദ യുവ ഭാരതി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ എടികെയും രണ്ടു തവണ റണ്ണേഴ്സ് അപ്പായ കേരളബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടും.
ഐഎസ്എൽ ചരിത്രത്തിലെതന്നെ ദൈർഘ്യമേറിയ ലീഗാണ് ഇത്തവണത്തേത്. ആറു മാസം നീണ്ടുനിൽക്കുന്ന ലീഗിൽ മൂന്നു ഇടവേളകളുണ്ട്. ഇതിൽ രണ്ടെണ്ണം ഫിഫയുടെ അന്താരാഷ്ട്ര മത്സരങ്ങൾക്കും (ഒക്ടോബറിലും നവംബറിലും) ഒരണ്ണം ഇന്ത്യയുടെ 2019 എഎഫ്സി ഏഷ്യൻ കപ്പിന്റെ തയ്യാറെടുപ്പിനുമായാണ്.
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനും എടികെയ്ക്കും മികവിലെത്താനായില്ല. എടികെയായിരുന്നു ഏറ്റവും മോശമായത്. പത്തു ടീമുകളുള്ളതിൽ ഒമ്പതാമതായിട്ടാണ് ഫിനിഷ് ചെയ്തത്. മൂന്നു പരിശീലകരെയാണ് കഴിഞ്ഞ സീസണിൽ എടികെ നിയോഗിച്ചത്. ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ്, ജംഷഡ്പുർ എഫ്സി ടീമുകളെ പരിശീലിപ്പിച്ച പരിചയസമ്പത്തുള്ള സ്റ്റീവ് കോപ്പലിനെയാണ് പരിശീലകനായി നിയോഗിച്ചിരിക്കുന്നത്.
കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സാണെങ്കിൽ തുടക്കത്തിൽ മോശമായിരുന്നു. ഇതേത്തുടർന്ന് പരിശീലകൻ റെനെ മ്യൂലെൻസ്റ്റീനെ പുറത്താക്കുകയും പകരം ഡേവിഡ് ജയിംസിനെ പരിശീലകനായി നിയോഗിച്ച് ലീഗ് പൂർത്തിയാക്കുകയായിരുന്നു. മുൻ മാർക്വീതാരത്തിനു കീഴിൽ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും പ്ലേ ഓഫിലെത്തൻ സാധിച്ചില്ല. ആറാം സ്ഥാനത്തായിരുന്നു ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസണിൽ ഫിനിഷ് ചെയ്തത്.
പത്ത് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സിനെതിരേയുള്ള വിജയക്കണക്കിൽ എടികെയ്ക്ക് 5-1ന്റെ വിജയ റിക്കാർഡാണുള്ളത്. ഈ ജയങ്ങളിൽ 2014, 2016 ഫൈനലുകളിലെ ജയവും ഉൾപ്പെടുന്നു. കോപ്പലിന് ഐഎസ്എലിൽ സ്ഥിരതയ്യാർന്ന റിക്കാർഡാണുള്ളത്. 2016 കോപ്പലിന്റെ കീഴിലിറങ്ങിയ ബ്ലാസ്റ്റേഴ്സ് ഫൈനലിൽ എടികെയോടു പെനൽറ്റി ഷൂട്ടൗട്ടിൽ തോറ്റു. കഴിഞ്ഞ സീസണിൽ അരങ്ങേറ്റക്കാരായ ജംഷഡ്പുർ എഫ്സി നേരിയ വ്യത്യാസത്തിലാണ് പ്ലേ ഓഫിലെത്താതെ പോയത്.
വിദേശത്തെയും ഇന്ത്യയിലെയും മികച്ച താരങ്ങളുമായാണ് എടികെ ഇറങ്ങുന്നത്. ഏഴ് വിദേശകളിക്കാരിൽ ആറു പേർ ഐഎസ്എലിൽ പരിചയസമ്പത്തുള്ളവരാണ്. സച്ചിൻ തെണ്ടുൽക്കറെന്ന താര ഉടമ ഇല്ലാതെയുള്ള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സീസണാണ്. ഇത്തവണ ബ്ലാസ്റ്റേഴ്സിനു മികച്ച പ്രതിരോധനിരയാണുള്ളത്. ഇന്ത്യൻ താരങ്ങളായ സന്ദേശ് ജിങ്കൻ, അനസ് എന്നിവരും ഈ പ്രതിരോധ ലൈനപ്പിൽ ചേരും. മധ്യനിര ബ്ലാസ്റ്റേഴ്സിന് അത്ര മികച്ചതല്ല. മുന്നേറ്റനിരയിൽ സി.കെ. വിനീത് ഇറങ്ങിയേക്കും. വിനീതിനൊപ്പം ഹലിചരൺ നർസറെ, സീമിൻലെൻ ഡൗഗൽ, സകീർ മുണ്ടംപാറ എന്നിവരും ചേരുമ്പോൾ മുന്നേറ്റം ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയുടെ അണ്ടർ 17 ലോകകപ്പ് ഗോൾ കീപ്പറായിരുന്ന ധീരജ് സിങ് ഇന്ന് ഐഎസ്എല്ലിൽ അരങ്ങേറും. നവീൻ കുമാർ, സുജിത് ശശികുമാർ എന്നിവരാണ് മറ്റ് ഗോൾ കീപ്പർമാർ. പ്രതിരോധത്തിൽ അനസ് എടത്തൊടികയുണ്ടാവില്ല. സന്ദേശ് ജിങ്കാനൊപ്പം നെമാഞ്ച പെസിച്ച് ആദ്യ ഇലവനിലെത്തും. ഇടത് വിങ്ങ് ബാക്കിൽ ലാൽറ്വത്താരയും വലത് ബാക്കിൽ സിറിൽ കാളിയും സ്ഥാനം പിടിക്കും. മധ്യനിരയിൽ എം. സക്കീറിന് സ്ഥാനം ഉറപ്പാണ്. സക്കീറിനൊപ്പം കെസിറോൺ കിസിറ്റോ അല്ലെങ്കിൽ സെർബിയയിൽ നിന്നെത്തിയ പുത്തൻ താരം നികോള കെആർസിമരേവിച്ചോ ഇടം നേടും.
ഇവർക്ക് രണ്ട് പേർക്കും മുന്നിലായി ഹാളിചരൺ നർസാരി, കറേജ് പെകുസൺ, സെമിൻലെൻ ഡൻഗൽ എന്നിവർ സ്ഥാനം പിടിക്കും. ഇടത് വിങ്ങിലാണ് നർസാരിക്ക് സ്ഥാനം. വലത് വിങ്ങിൽ സെമിൻലെനും. ഇവർക്ക് നടുക്കായി പെകുസൺ കളിക്കും. ഏക സ്ട്രൈക്കറായി സ്ലോവേനിയൻ താരം മറ്റേജ് പോപ്ലാറ്റിക്ക് ടീമിലെത്തും. സാധ്യതാ ടീം: ധീരജ് സിങ്, ലാൽറ്വാത്താര, ലെകിച്ച് പെസിച്ച്, സന്ദേശ് ജിങ്കാൻ, സിറിൽ കാളി, എംപി സക്കീർ, കെആർസിമരേവിച്ച്, ഹാളിചരൺ നർസാരി, സെമിൻലെൻ ഡൻഗൽ, കറേജ് പെകുസൺ, മറ്റേജ് പൊപ്ലാന്റ്‌റിക്.