കൊച്ചി: ഇന്ത്യയുടെ കാൽപ്പന്തു മാമാങ്കത്തിന്് വർണ്ണാഭമായ തുടക്കം. കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം സീസണിന് താരപ്രഭയോടെയാണ് തുടക്കമായത്.

ഹിന്ദിയിൽ നിന്നും മലയാളത്തിൽ നിന്നുമുള്ള ചലച്ചിത്ര താരങ്ങളും ഫുട്‌ബോൾ-ക്രിക്കറ്റ് സൂപ്പർ താരങ്ങളും ഐ.എസ്.എൽ സ്ഥാപക ചെയർപേഴ്സൺ നിത അംബാനിയും അണിനിരന്ന ചടങ്ങിലാണ് ഐ.എസ്.എൽ നാലാം സീസന്റെ ഉദ്ഘാടന ചടങ്ങ് കൊച്ചിയിൽ നടന്നത്. ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന്റേയും കത്രീന കൈഫിന്റേയും നൃത്തച്ചുവടുകളോടെയാണ് ഉദ്ഘാടന ചടങ്ങ് തുടങ്ങിയത്. ബ്ലാസ്റ്റേഴ്സ് ആരാധകർ തിങ്ങിനിറഞ്ഞ ഗാലറിയിൽ പതിനായിരങ്ങളെ സാക്ഷി നിർത്തിയാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.

മൈതാന മധ്യത്ത് ഒരുക്കിയ വേദിയിലാണ് ഉദ്ഘാടനച്ചടങ്ങുകൾ അരങ്ങേറിയത്. സൈക്കിളിലാണ് സൽമാൻ വേദിയിലെത്തിയത്.

തുടർന്ന് ബ്ലാസ്റ്റേഴ്സിന്റെ സ്വാഗത ഗാനത്തിന്റെ അകമ്പടിയോടെ സച്ചിൻ തെണ്ടുൽക്കറും ടീം ക്യാപ്റ്റായ സന്ദേശ് ജിങ്കനും വേദിയിലെത്തി.

സച്ചിൻ തെണ്ടുൽക്കറുടെ ഭാര്യ അഞ്ജലി, കൊൽക്കത്ത ടീമുടമ സൗരവ് ഗാംഗുലി, തുടങ്ങിയവരും ചടങ്ങിനെത്തി. തിങ്ങിനിറഞ്ഞ ഗാലറിയെ സാക്ഷിയാക്കിയായിരുന്നു ഉദ്ഘാടനച്ചടങ്ങ്. നാല് മാസം നീളുന്ന ലീഗിൽ 95 കളികൾ നടക്കും. കലാശപ്പോരാട്ടം മാർച്ച് 18ന് കൊൽക്കത്ത സാൾട്ലേക്കിലെ സ്റ്റേഡിയത്തിൽ നടക്കും