- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ഞയാണ് നമ്മുടെ നിറം; ഫാൻസാണ് നമ്മുടെ ശബ്ദം; സന്ദേശ് ജിങ്കനാണ് നമ്മുടെ നായകൻ...ഫുട്ബോൾ ആരവമുയർത്തി കേരളാ ബ്ളാസ്റ്റേഴ്സ് നായകന്റെ പേരു പുറത്തുവിട്ടു; ഐഎസ് എൽ മത്സരങ്ങൾക്ക് നാളെ തുടക്കം
കൊച്ചി: ഔദ്യോഗിക ട്വിറ്റർ പേജിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ഇക്കാര്യം പുറത്തുവിട്ടു. മഞ്ഞയാണ് നമ്മുടെ നിറം, ആരാധകരാണ് നമ്മുടെ ശബ്ദം, ജിങ്കനാണ് നമ്മുടെ നായകൻ എന്ന കുറിപ്പോടെ ജിങ്കന്റെ ചിത്രമാണ് ബ്ലാസ്റ്റേഴ്സ് ട്വീറ്റ് ചെയ്തത്. ഐ.എസ്.എൽ ഒന്നാം സീസൺ മുതൽ ബ്ലാസ്റ്റേഴ്സിന്റെ വന്മതിലാണ് സന്ദേശ്ജിങ്കൻ. ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ തവണ കളിച്ച താരമായ ജിങ്കൻ 41 മത്സരങ്ങളിൽ കേരള ടീമിനായി ബൂട്ടുകെട്ടിയിട്ടുണ്ട്. നിലവിൽ 2020 വരെയാണ് ജിങ്കന് ബ്ലാസ്റ്റേഴ്സുമായി കരാറുള്ളത്. വെസ് ബ്രൗൺ, ദിമിതർ ബെർബറ്റോവ് എന്നിവരിലാരെങ്കിലുമാകും ക്യാപ്റ്റനാകുകയെന്ന് പ്രതീക്ഷിച്ചതെങ്കിലും ഇന്ത്യൻ താരത്തെ തിരഞ്ഞെടുക്കാൻ മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. ഇന്ത്യൻ ക്യാമ്പിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ജിങ്കൻ ബ്ലാസ്റ്റേഴ്സിനൊപ്പം ചേർന്നത്. നാളെ രാത്രി എട്ടു മണിക്ക് കലൂർ സ്റ്റേഡിയത്തിൽ അത്ലറ്റിക്കോ ദി കൊൽക്കത്തയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് ഐ.എസ്.എൽ നാലാം സീസൺ ഉദ്ഘാടന മത്സരം. പ്രമുഖ വ്യക്തികളും താരങ്ങളുമുൾടെ വർണ്ണാഭമായ ചടങ
കൊച്ചി: ഔദ്യോഗിക ട്വിറ്റർ പേജിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ഇക്കാര്യം പുറത്തുവിട്ടു. മഞ്ഞയാണ് നമ്മുടെ നിറം, ആരാധകരാണ് നമ്മുടെ ശബ്ദം, ജിങ്കനാണ് നമ്മുടെ നായകൻ എന്ന കുറിപ്പോടെ ജിങ്കന്റെ ചിത്രമാണ് ബ്ലാസ്റ്റേഴ്സ് ട്വീറ്റ് ചെയ്തത്.
ഐ.എസ്.എൽ ഒന്നാം സീസൺ മുതൽ ബ്ലാസ്റ്റേഴ്സിന്റെ വന്മതിലാണ് സന്ദേശ്ജിങ്കൻ. ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ തവണ കളിച്ച താരമായ ജിങ്കൻ 41 മത്സരങ്ങളിൽ കേരള ടീമിനായി ബൂട്ടുകെട്ടിയിട്ടുണ്ട്. നിലവിൽ 2020 വരെയാണ് ജിങ്കന് ബ്ലാസ്റ്റേഴ്സുമായി കരാറുള്ളത്. വെസ് ബ്രൗൺ, ദിമിതർ ബെർബറ്റോവ് എന്നിവരിലാരെങ്കിലുമാകും ക്യാപ്റ്റനാകുകയെന്ന് പ്രതീക്ഷിച്ചതെങ്കിലും ഇന്ത്യൻ താരത്തെ തിരഞ്ഞെടുക്കാൻ മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു.
ഇന്ത്യൻ ക്യാമ്പിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ജിങ്കൻ ബ്ലാസ്റ്റേഴ്സിനൊപ്പം ചേർന്നത്. നാളെ രാത്രി എട്ടു മണിക്ക് കലൂർ സ്റ്റേഡിയത്തിൽ അത്ലറ്റിക്കോ ദി കൊൽക്കത്തയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് ഐ.എസ്.എൽ നാലാം സീസൺ ഉദ്ഘാടന മത്സരം. പ്രമുഖ വ്യക്തികളും താരങ്ങളുമുൾടെ വർണ്ണാഭമായ ചടങ്ങുകളാണ് നാളെ കൊച്ചിയിൽ അരങ്ങേറുക.
Yellow is our identity, the fans are our voice and @SandeshJhingan is our leader.
- Kerala Blasters FC (@KeralaBlasters) November 16, 2017
Meet the new captain of the heroes.#KeralaBlasters #IniKaliMaarum #NammudeSwantham #KBFC #HeroesWearYellow #YellowTakesOver pic.twitter.com/3wkSG8lZot