- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസ്എൽ മത്സരത്തിന് കൊച്ചിയിൽ പന്തുരുളുന്നതിന് മുൻപ് തന്നെ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി; വിനീതും റിനോയും ബെർബറ്റോവും ആദ്യ ഇലവനിൽ ഇല്ല; ആരാധകർ നിരാശയിൽ
കൊച്ചി: വമ്പൻ ജയത്തോടെ പുതുവർഷത്തെ വരവേൽക്കാനുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോഹങ്ങൾക്ക് പന്തുരുളുമുമ്പു തന്നെ തിരിച്ചടി. കേരളത്തിന്റെ കുന്തമുനകളായ സി.കെ വിനീത്, റിനോ ആന്റോ, ദിമിതർ ബെർബറ്റോവ് എന്നിവർ ബംഗളൂരു എഫ്സിക്കെതിരായ മത്സരത്തിൽ കളിക്കില്ല. എഫ്സി ഗോവയ്ക്കെതിരേ കേരള ബ്ലാസ്റ്റേഴ്സ് തകർന്നടിഞ്ഞ മത്സരത്തിൽ പരിക്കേറ്റു പുറത്തു പോയ സൂപ്പർ താരം ബെർബറ്റോവ് ഇന്നത്തെ മത്സരത്തിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. ബ്ലാസ്റ്റേഴ്‌സിന്റെ വിശ്വസ്ത കാവൽഭടൻ പോൾ റെച്ചൂബ്കയേയും പരിശീലകൻ റെനെ മ്യൂലൻസ്റ്റീൻ ഇന്ന് കളത്തിൽ ഇറക്കുന്നില്ല. ഇന്ത്യക്കാരനായ ഗോൾകീപ്പർ സുഭാശിഷ് റോയി സീസണിൽ ആദ്യമായി കേരളത്തിന്റെ വലകാക്കാൻ നിയുക്തനായി.
കൊച്ചി: വമ്പൻ ജയത്തോടെ പുതുവർഷത്തെ വരവേൽക്കാനുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോഹങ്ങൾക്ക് പന്തുരുളുമുമ്പു തന്നെ തിരിച്ചടി. കേരളത്തിന്റെ കുന്തമുനകളായ സി.കെ വിനീത്, റിനോ ആന്റോ, ദിമിതർ ബെർബറ്റോവ് എന്നിവർ ബംഗളൂരു എഫ്സിക്കെതിരായ മത്സരത്തിൽ കളിക്കില്ല.
എഫ്സി ഗോവയ്ക്കെതിരേ കേരള ബ്ലാസ്റ്റേഴ്സ് തകർന്നടിഞ്ഞ മത്സരത്തിൽ പരിക്കേറ്റു പുറത്തു പോയ സൂപ്പർ താരം ബെർബറ്റോവ് ഇന്നത്തെ മത്സരത്തിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ.
ബ്ലാസ്റ്റേഴ്‌സിന്റെ വിശ്വസ്ത കാവൽഭടൻ പോൾ റെച്ചൂബ്കയേയും പരിശീലകൻ റെനെ മ്യൂലൻസ്റ്റീൻ ഇന്ന് കളത്തിൽ ഇറക്കുന്നില്ല. ഇന്ത്യക്കാരനായ ഗോൾകീപ്പർ സുഭാശിഷ് റോയി സീസണിൽ ആദ്യമായി കേരളത്തിന്റെ വലകാക്കാൻ നിയുക്തനായി.
Next Story