- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ സ്‌ഫോടക വസ്തുക്കൾ സ്റ്റേഡിയത്തിൽ; അടിയന്തര സാഹചര്യം ഉണ്ടായാൽ ബാരിക്കേഡുകൾ തടസമാകും; ആയിരങ്ങൾ ഒഴുകി എത്തുന്ന ഐഎസ്എൽ വേദിയുടെ സുരക്ഷയെ കുറിച്ച് ആകുലപ്പെട്ട് ഇന്റലിജന്റ്സ് റിപ്പോർട്ട്
കൊച്ചി: സച്ചിനും ഗാംഗുലിയും അമിതാബ് ബച്ചനും മുകേഷ് അംബാനിയും ഭാര്യയും അടക്കം നിരവധി വിഐപികളുടെ നിരയാണ് ഇന്ന് വൈകീട്ട് കൊച്ചിയിലേക്ക് ഒഴുകിയെത്തുക. നിവിൻ പോൡയും തെലുങ്ക് താരങ്ങളും അടക്കമുള്ളവരും കൊച്ചിയിൽ എത്തുന്നതോടെ തലവേദന സുരക്ഷ ഒരുക്കുന്ന പൊലീസിനാണ്. ഇത് കൂടാതെ അറുപതിനായിരത്തിലേറെ പേർ സ്റ്റേഡിയത്തിലേക്ക് ഇരമ്പിയെത്തും. ഇതോടെ പൊലീസിന് സുരക്ഷും തലവേദനയാണ്. കൊച്ചി ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ വൻസുരക്ഷാ വീഴ്ചയെന്ന് ഇന്റലിജൻസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളാ ബ്ലാസ്‌റ്റേഴ്‌സ് അത്‌ലറ്റികോ ഡി കൊൽക്കത്ത ഫൈനൽ ഇന്നു നടക്കാനിരിക്കേ വൻ ജനക്കൂട്ടം സ്‌റ്റേഡിയത്തിലെത്താൻ സാധ്യതയുള്ളപ്പോഴാണ് സുരക്ഷാവീഴ്ച സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്. യാതൊരു സുരക്ഷ സംവിധാനങ്ങളുമില്ലാതെയുമാണ് സ്‌ഫോടക വസ്തുക്കൾ സ്‌റ്റേഡിയത്തിൽ സൂക്ഷിച്ചുള്ളത്. കേരളത്തിന്റെ സ്വന്തം ടീമായ ബ്ലാസ്‌റ്റേഴ്‌സ് ജയിക്കുന്നപക്ഷമുള്ള ആഘോഷത്തിനു വേണ്ടിയാണ് ഉഗ്രശേഷിയുള്ള പടക്കങ്ങളടക്കം സ്‌റ്റേഡിയത്തിൽ സൂക്ഷിക്കുന്നതെന്നാണ് വിവരം. ഐ.എസ്.എൽ.
കൊച്ചി: സച്ചിനും ഗാംഗുലിയും അമിതാബ് ബച്ചനും മുകേഷ് അംബാനിയും ഭാര്യയും അടക്കം നിരവധി വിഐപികളുടെ നിരയാണ് ഇന്ന് വൈകീട്ട് കൊച്ചിയിലേക്ക് ഒഴുകിയെത്തുക. നിവിൻ പോൡയും തെലുങ്ക് താരങ്ങളും അടക്കമുള്ളവരും കൊച്ചിയിൽ എത്തുന്നതോടെ തലവേദന സുരക്ഷ ഒരുക്കുന്ന പൊലീസിനാണ്. ഇത് കൂടാതെ അറുപതിനായിരത്തിലേറെ പേർ സ്റ്റേഡിയത്തിലേക്ക് ഇരമ്പിയെത്തും. ഇതോടെ പൊലീസിന് സുരക്ഷും തലവേദനയാണ്.
കൊച്ചി ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ വൻസുരക്ഷാ വീഴ്ചയെന്ന് ഇന്റലിജൻസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളാ ബ്ലാസ്‌റ്റേഴ്‌സ് അത്‌ലറ്റികോ ഡി കൊൽക്കത്ത ഫൈനൽ ഇന്നു നടക്കാനിരിക്കേ വൻ ജനക്കൂട്ടം സ്‌റ്റേഡിയത്തിലെത്താൻ സാധ്യതയുള്ളപ്പോഴാണ് സുരക്ഷാവീഴ്ച സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്. യാതൊരു സുരക്ഷ സംവിധാനങ്ങളുമില്ലാതെയുമാണ് സ്‌ഫോടക വസ്തുക്കൾ സ്‌റ്റേഡിയത്തിൽ സൂക്ഷിച്ചുള്ളത്. കേരളത്തിന്റെ സ്വന്തം ടീമായ ബ്ലാസ്‌റ്റേഴ്‌സ് ജയിക്കുന്നപക്ഷമുള്ള ആഘോഷത്തിനു വേണ്ടിയാണ് ഉഗ്രശേഷിയുള്ള പടക്കങ്ങളടക്കം സ്‌റ്റേഡിയത്തിൽ സൂക്ഷിക്കുന്നതെന്നാണ് വിവരം.
ഐ.എസ്.എൽ. നടത്തിപ്പിൽ വൻ സുരക്ഷാ വീഴ്ചയുണ്ടെന്ന് സംസ്ഥാന പൊലീസ് ഇന്റലിജൻസ് നേരത്തേതന്നെ റിപ്പോർട്ട് നൽകിയിരുന്നു. കളി കാണാനെത്തുന്നവരെ നിയന്ത്രിക്കാൻ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾ കളി തുടങ്ങിയശേഷം മാറ്റിവയ്ക്കണമെന്ന നിർദേശവും ഐ.എസ്.എൽ. മാനേജ്‌മെന്റ് നിരാകരിച്ചിരുന്നു. അപകടമുണ്ടാകുന്നപക്ഷം രക്ഷാപ്രവർത്തനങ്ങൾക്ക് ബാരിക്കേഡുകൾ തടസമാകുമെന്നത് വൻ സുരക്ഷാ വീഴ്ചയാണ്. കളി തുടങ്ങുന്നതിന് നാലു മണിക്കൂർ മുമ്പേ ആളുകളെ കയറ്റുന്നതും അക്രമസാധ്യതയുണ്ടാക്കുമെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. അക്രമമുണ്ടായാൽ അതിനെ നേരിടാനും ബാരിക്കേഡുകൾ തടസമാകും.
അതേസമയം ഐഎസ്എൽ ഫുട്‌ബോൾ മത്സരത്തിന്റെ ഫൈനൽ നടക്കുന്ന നാളെ കുടിവെള്ളവും മറ്റ് ഭക്ഷ്യവസ്തുക്കളും വിലകൂട്ടി വിൽക്കുന്നത് തടയാൻ സ്റ്റേഡിയത്തിൽ വ്യാപകമായ പരിശോധനകൾ നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്. ജില്ലാകളക്ടർ, ജിസിഡിഎ സെക്രട്ടറി, നഗരസഭാസെക്രട്ടറി, ഭക്ഷ്യ സുരക്ഷാ വകുപ്പ്, ലീഗൽ മെട്രോളജി വകുപ്പ് എന്നിവർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സൺ പി. മോഹനദാസ് നിർദ്ദേശം നൽകിയത്.
നടപടികൾ സ്വീകരിച്ച ശേഷം 24ന് കളക്ടറേറ്റിൽ നടക്കുന്ന സിറ്റിംഗിൽ വിശദീകരണം ഫയൽ ചെയ്യണം. മനുഷ്യാവകാശ പ്രവർത്തകനും നഗരസഭാംഗവുമായ തമ്പി സുബ്രഹ്മണ്യൻ സമർപ്പിച്ച പരാതിയിലാണ് നടപടി. കാണികൾക്ക് ന്യായവിലക്ക് ഭക്ഷണ സാധനങ്ങൾ നൽകാനുള്ള ഉത്തരവാദിത്വം സംഘാടകർക്കുണ്ടെന്ന് കമ്മീഷൻ ചൂണ്ടികാണിച്ചു. മത്സരം കാണാനെത്തുന്നവർക്ക് കുടിവെള്ളം നൽകുന്നതിൽ വരെ സംഘാടകർ കൊള്ളയടി നടത്തുകയാണ്. വൻ വില നൽകിയാണ് കാണികൾ മത്സരം കാണുന്നതിനുള്ള ടിക്കറ്റുകൾ എടുക്കുന്നത്.
സ്റ്റേഡിയത്തിൽ കുടിവെള്ളം വിറ്റതു പോലും ഇരട്ടിവിലയ്ക്കാണ്. കുടിവെള്ളമെങ്കിലും സൗജന്യമായി നൽകാനുള്ള ബാധ്യത സംഘാടകർക്കുണ്ടെന്നും കമ്മീഷൻ നടപടിക്രമത്തിൽ പറഞ്ഞു. ഇതു സംബന്ധിച്ച പരാതി ഉന്നയിച്ചപ്പോൾ പരിശോധന പേരിൽ മാത്രം ഒരുക്കിയെന്ന് പരാതിക്കാരൻ ആരോപിച്ചു.