- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസ്എലിൽ സെമി ഫൈനൽ സാധ്യത സജീവമാക്കി ബ്ലാസ്റ്റേഴ്‌സ്; സി കെ വിനീതിന്റെ ഗോളിൽ കൊൽക്കത്തയെ അവരുടെ തട്ടകത്തിൽ പിടിച്ചുകെട്ടി കേരളത്തിന്റെ കുതിപ്പ്
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ സെമിഫൈനൽ സാധ്യത നിലനിർത്തി കേരള ബ്ലാസ്റ്റേഴ്‌സ്. അത്‌ലറ്റികോ ഡി കൊൽക്കത്തയെ അവരുടെ തട്ടകത്തിൽ സമനിലയിൽ പിടിച്ചുകെട്ടിയാണു കേരളം സെമി സാധ്യത നിലനിർത്തിയത്. എട്ടാം മിനിറ്റിൽ മലയാളി താരം സി കെ വിനീതാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. 18-ാം മിനിറ്റിൽ പിയേഴ്‌സൺ കൊൽക്കത്തയ്ക്കായി ഗോൾ നേടി. ഇരു ടീമുകളും ഗോൾമുഖത്തു പലതവണ എത്തിനോക്കിയെങ്കിലും പിന്നീടു ഗോൾ പിറന്നില്ല. സമനിലയോടെ സെമിയിൽ കൊൽക്കത്ത സ്ഥാനം ഉറപ്പിച്ചു. ഡിസംബർ നാലിനു കൊച്ചിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായാണു ബ്ലാസ്റ്റേഴ്‌സിന്റെ അവസാന ലീഗ് മത്സരം. ഇതു ജയിച്ചാൽ കേരളം സെമിയിലെത്തും. സമനില ആയാൽ മറ്റു ടീമുകളുടെ മത്സരഫലത്തെ ആശ്രയിച്ചാകും കേരളത്തിന്റെ സെമി പ്രവേശനം.
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ സെമിഫൈനൽ സാധ്യത നിലനിർത്തി കേരള ബ്ലാസ്റ്റേഴ്‌സ്. അത്‌ലറ്റികോ ഡി കൊൽക്കത്തയെ അവരുടെ തട്ടകത്തിൽ സമനിലയിൽ പിടിച്ചുകെട്ടിയാണു കേരളം സെമി സാധ്യത നിലനിർത്തിയത്.
എട്ടാം മിനിറ്റിൽ മലയാളി താരം സി കെ വിനീതാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. 18-ാം മിനിറ്റിൽ പിയേഴ്‌സൺ കൊൽക്കത്തയ്ക്കായി ഗോൾ നേടി. ഇരു ടീമുകളും ഗോൾമുഖത്തു പലതവണ എത്തിനോക്കിയെങ്കിലും പിന്നീടു ഗോൾ പിറന്നില്ല.
സമനിലയോടെ സെമിയിൽ കൊൽക്കത്ത സ്ഥാനം ഉറപ്പിച്ചു. ഡിസംബർ നാലിനു കൊച്ചിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായാണു ബ്ലാസ്റ്റേഴ്‌സിന്റെ അവസാന ലീഗ് മത്സരം. ഇതു ജയിച്ചാൽ കേരളം സെമിയിലെത്തും. സമനില ആയാൽ മറ്റു ടീമുകളുടെ മത്സരഫലത്തെ ആശ്രയിച്ചാകും കേരളത്തിന്റെ സെമി പ്രവേശനം.
Next Story