ഗുവാഹത്തി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് - അത്‌ലറ്റികോ ഡി കൊൽക്കത്ത മത്സരം സമനിലയിൽ. ഇരു ടീമും ഓരോ ഗോൾ നേടി. അഞ്ചാം മിനിറ്റിൽ നോർത്ത് ഈസ്റ്റിനായി വെലസാണ് ആദ്യ ഗോൾ നേടിയത്. 90-ാം മിനിറ്റിൽ ഇയാൻ ഹ്യൂം കൊൽക്കത്തയുടെ സമനില ഗോൾ നേടി.