- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷൈജു അണ്ണൻ ഇങ്ങനെ പോയാൽ എവിടെച്ചെന്നു നിൽക്കും? 'ചങ്കുപിടച്ച്, ഞരമ്പിലു തീയു പിടിച്ചു' നേടിയ ഗോളും കളിക്കാരൻ പോലും അറിയാത്ത 'പിസ്താ സുമാകിറാ' ഗോളും ഏറ്റവും ഒടുവിൽ കോപ്പലും സച്ചിനും 11 പേരുമുണ്ടാക്കിയ കപ്പലും; ട്രോളന്മാർക്ക് ഇപ്പോൾ ഇഷ്ടവിഷയം ഷൈജുവിന്റെ ഐഎസ്എൽ കമന്ററി
തിരുവനന്തപുരം: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനൽ പോരാട്ടത്തിന് കേരളത്തിന്റെ സ്വന്തം കൊമ്പന്മാർ അർഹത നേടിയതിന്റെ സന്തോഷത്തിലാണു കേരളത്തിലെ ഫുട്‌ബോൾ പ്രേമികൾ. എന്നാൽ, കളി കാണുന്നതിനൊപ്പം മലയാളത്തിൽ കമന്ററി കേൾക്കുന്നവർ ചോദിക്കുന്നത് ഒറ്റച്ചോദ്യമാണ്. 'ഇങ്ങനെ പോയാൽ ഷൈജു അണ്ണൻ ശ്വാസം മുട്ടി മരിച്ചു പോകില്ലേ?' ആവേശത്തിനു കൊഴുപ്പേകാൻ മലയാളം കമന്ററിയിൽ ശ്വാസം വിടാതെ സിനിമാപ്പാട്ടുകളും മാസ് ഡയലോഗുകളും തിരുകിക്കയറ്റുന്ന ഷൈജു ദാമോദരൻ എന്ന കമന്റേറ്ററാണു ട്രോളന്മാർക്കിപ്പോൾ ഇഷ്ടവിഷയം. മലയാളത്തിലുള്ള ഷൈജുവിന്റെ കമന്ററി അൽപ്പം ഓവറല്ലേ എന്നു ചോദിക്കുന്നവർ പോലും 'ഒരു കോമഡിയല്ലേ ചേട്ടാ' എന്നു പറഞ്ഞു ഏഷ്യാനെറ്റ് മൂവീസിൽ മത്സരങ്ങളുടെ തത്സമയ സംപ്രേഷണം കാണാറുണ്ട്. കഴിഞ്ഞ ദിവസം ഡൽഹി ഡൈനാമോസിനെതിരായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സെമി ഫൈനൽ മത്സരത്തിനു പിന്നാലെ ഷൈജു പറഞ്ഞ ഡയലോഗാണിപ്പോൾ ട്രോളർമാർ ഏറ്റെടുത്തിരിക്കുന്നത്. 'എന്തൊരു അഴക് എന്തൊരു ഭംഗി സച്ചിനും കോപ്പേലും ആ 11 പേരും ചേർന്ന് പ്രതീക്ഷകളുടെ പൂമരം കൊണ്ട് ഒരു കപ്പൽ ഉ
തിരുവനന്തപുരം: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനൽ പോരാട്ടത്തിന് കേരളത്തിന്റെ സ്വന്തം കൊമ്പന്മാർ അർഹത നേടിയതിന്റെ സന്തോഷത്തിലാണു കേരളത്തിലെ ഫുട്‌ബോൾ പ്രേമികൾ. എന്നാൽ, കളി കാണുന്നതിനൊപ്പം മലയാളത്തിൽ കമന്ററി കേൾക്കുന്നവർ ചോദിക്കുന്നത് ഒറ്റച്ചോദ്യമാണ്. 'ഇങ്ങനെ പോയാൽ ഷൈജു അണ്ണൻ ശ്വാസം മുട്ടി മരിച്ചു പോകില്ലേ?'
ആവേശത്തിനു കൊഴുപ്പേകാൻ മലയാളം കമന്ററിയിൽ ശ്വാസം വിടാതെ സിനിമാപ്പാട്ടുകളും മാസ് ഡയലോഗുകളും തിരുകിക്കയറ്റുന്ന ഷൈജു ദാമോദരൻ എന്ന കമന്റേറ്ററാണു ട്രോളന്മാർക്കിപ്പോൾ ഇഷ്ടവിഷയം. മലയാളത്തിലുള്ള ഷൈജുവിന്റെ കമന്ററി അൽപ്പം ഓവറല്ലേ എന്നു ചോദിക്കുന്നവർ പോലും 'ഒരു കോമഡിയല്ലേ ചേട്ടാ' എന്നു പറഞ്ഞു ഏഷ്യാനെറ്റ് മൂവീസിൽ മത്സരങ്ങളുടെ തത്സമയ സംപ്രേഷണം കാണാറുണ്ട്.
കഴിഞ്ഞ ദിവസം ഡൽഹി ഡൈനാമോസിനെതിരായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സെമി ഫൈനൽ മത്സരത്തിനു പിന്നാലെ ഷൈജു പറഞ്ഞ ഡയലോഗാണിപ്പോൾ ട്രോളർമാർ ഏറ്റെടുത്തിരിക്കുന്നത്. 'എന്തൊരു അഴക് എന്തൊരു ഭംഗി സച്ചിനും കോപ്പേലും ആ 11 പേരും ചേർന്ന് പ്രതീക്ഷകളുടെ പൂമരം കൊണ്ട് ഒരു കപ്പൽ ഉണ്ടാക്കിയിരിക്കുന്നു... ആ കപ്പലിൽ കയറി കൊച്ചിയിലേക്ക് ഫൈനൽ കളിക്കാൻ പോകുന്നു....' എന്നിങ്ങനെ പോകുന്നു ഷൈജുവിന്റെ കമന്ററി. പിസ്ത സുമാക്കിറായ, കണ്ണുചിമ്മാണ്ട് കാത്തിരുന്ന ഗോൾ എന്നിങ്ങനെ പോകുന്നു ഷൈജുവിന്റെ ഡയലോഗുകൾ.
വിരസമായിരുന്ന മലയാളം കമന്ററിയെ ആവേശത്തിലാഴ്‌ത്തിയതു ഷൈജുവിന്റെ വരവാണെന്നും ചിലർക്ക് അഭിപ്രായമുണ്ട്. ഷൈജുവണ്ണൻ കമന്ററിക്കു പകരം മലയാളം ക്ലാസ് എടുക്കാൻ പോകണമെന്നാണു ചിലരുടെ അഭിപ്രായം. ഫാൻസിനെ ആവേശത്തിലാഴ്‌ത്തിയുള്ള അലറിവിളിക്കലുകൾ മാത്രമാണു ഷൈജുവിനെന്നും കളിയുടെ രസം കൊല്ലുകയാണ് കമന്റേറ്റർ ചെയ്യുന്നതെന്നുമാണ് എതിരഭിപ്രായം ഉയരുന്നത്.