- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോപ്പലാശാനും പിള്ളേർക്കും സ്വന്തം നാട്ടിൽ വീണ്ടും അടിതെറ്റി; 89ാം മിനിറ്റിൽ നേടിയ ഗോളിൽ സീസണിലെ ആദ്യം ജയം സ്വന്തമാക്കി നോർത്ത് ഈസ്റ്റ്; പരുക്കൻ അടവുകൾ നിറഞ്ഞ മത്സരത്തിൽ ആകെ പിറന്നത് 24 ഫൗളുകൾ; ചുവപ്പ് കാർഡ് വാങ്ങി കൊൽക്കത്തയുടെ റാൾട്ടെ പുറത്തായി
കൊൽക്കത്ത; സ്വന്തം നാട്ടിൽ വീണ്ടും കൊൽക്കത്തയ്ക്ക് അടിതെറ്റിയപ്പോൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സീസണിലെ ആദ്യ വിജയം.എതിരില്ലാത്ത ഒരു ഗോളിനാണ് നോർത്ത് ഈസ്റ്റ് കരുത്തരായ കൊൽക്കത്തയെ പരാജയപ്പെടുത്തിയത്. 89-ാം മിനിറ്റിൽ യുവതാരം റൗളിൻ ബോർഗസ് നേടിയ ഗോളാണ് നോർത്ത് ഈസ്റ്റിന് വിജയമൊരുക്കിയത്.തങ്ങളുടെ രണ്ടാം ഹോം മത്സരത്തിലും മറുപടിയില്ലാതെ പരാജയം ഏറ്റുവങ്ങുകയായിരുന്നു കോപ്പലാശാനും പിള്ളാരും. തുടക്കം മുതൽ പരുക്കൻ കളിയാണ് ഇരു ടീമുകളും പുറത്തെടുത്തത്. 32-ാം മിനിറ്റിൽ രണ്ടാമതും യെല്ലോ കാർഡ് വാങ്ങി കൊൽക്കത്തയുടെ റാൾട്ടെ പുറത്തു പോവുകയായിരുന്നു. മത്സരത്തിലാകെ അഞ്ച് തവണയാണ് റഫറി മഞ്ഞ കാർഡ് പുറത്തെടുത്തത്. ആകെ 24 ഫൗളുകളും പിറന്നു. റാൾട്ടെ പുറത്തായതോടെ പത്ത് പേരായി ചുരുങ്ങിയ കൊൽക്കത്ത പ്രതിരോധത്തിലേക്ക് തെന്നി മാറി. പിന്നീട് കളിയുടെ പൂർണ്ണ ആധിപത്യം നോർത്ത് ഈസ്റ്റ് ഏറ്റെടുത്തു. കളിയുടെ 76 ശതമാനം സമയവും പന്ത് കൈയടക്കി വെച്ച നോർത്ത് ഈസ്റ്റ് നിരവധി ഗോളവസരങ്ങളും സൃഷ്ടിച്ചു. എന്നാൽ കളിയുടെ അവസാന നിമിഷംവരെ കാത്തിരി
കൊൽക്കത്ത; സ്വന്തം നാട്ടിൽ വീണ്ടും കൊൽക്കത്തയ്ക്ക് അടിതെറ്റിയപ്പോൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സീസണിലെ ആദ്യ വിജയം.എതിരില്ലാത്ത ഒരു ഗോളിനാണ് നോർത്ത് ഈസ്റ്റ് കരുത്തരായ കൊൽക്കത്തയെ പരാജയപ്പെടുത്തിയത്. 89-ാം മിനിറ്റിൽ യുവതാരം റൗളിൻ ബോർഗസ് നേടിയ ഗോളാണ് നോർത്ത് ഈസ്റ്റിന് വിജയമൊരുക്കിയത്.തങ്ങളുടെ രണ്ടാം ഹോം മത്സരത്തിലും മറുപടിയില്ലാതെ പരാജയം ഏറ്റുവങ്ങുകയായിരുന്നു കോപ്പലാശാനും പിള്ളാരും.
തുടക്കം മുതൽ പരുക്കൻ കളിയാണ് ഇരു ടീമുകളും പുറത്തെടുത്തത്. 32-ാം മിനിറ്റിൽ രണ്ടാമതും യെല്ലോ കാർഡ് വാങ്ങി കൊൽക്കത്തയുടെ റാൾട്ടെ പുറത്തു പോവുകയായിരുന്നു. മത്സരത്തിലാകെ അഞ്ച് തവണയാണ് റഫറി മഞ്ഞ കാർഡ് പുറത്തെടുത്തത്. ആകെ 24 ഫൗളുകളും പിറന്നു.
റാൾട്ടെ പുറത്തായതോടെ പത്ത് പേരായി ചുരുങ്ങിയ കൊൽക്കത്ത പ്രതിരോധത്തിലേക്ക് തെന്നി മാറി. പിന്നീട് കളിയുടെ പൂർണ്ണ ആധിപത്യം നോർത്ത് ഈസ്റ്റ് ഏറ്റെടുത്തു. കളിയുടെ 76 ശതമാനം സമയവും പന്ത് കൈയടക്കി വെച്ച നോർത്ത് ഈസ്റ്റ് നിരവധി ഗോളവസരങ്ങളും സൃഷ്ടിച്ചു. എന്നാൽ കളിയുടെ അവസാന നിമിഷംവരെ കാത്തിരിക്കേണ്ടി വന്നു അവർക്ക് ഗോൾവലകുലുക്കാൻ.
ജയത്തോടെ നോർത്ത് ഈസ്റ്റ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. ഇന്ത്യൻ സൂപ്പർ ലീഗിലെ കൊൽക്കത്തയുടെ രണ്ടാം പരാജയമാണിത്. ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് കൊൽക്കത്ത പരാജയപ്പെട്ടത്. നോർത്ത് ഈസ്റ്റാകട്ടെ ഗോവക്കെതിരെ രണ്ട് ഗോളിന്റെ സമനിലയും വഴങ്ങിയാണ് രണ്ടാം മത്സരത്തിനിറങ്ങിയത്.