കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എടികെ ഗോൾരഹിത സമനിലയിൽ കുരുക്കി. മത്സരത്തിൽ നോർത്ത് ഈസ്റ്റാണ് ആധിപത്യം പുലർത്തിയതെങ്കിലും സ്‌കോർ ചെയ്യാൻ കഴിയാതിരുന്നതു തിരിച്ചടിയായി.

70ശതമാനവും പന്ത് കൈവശം വച്ചിരുന്നതും കൂടുതൽ പാസുകൾ നൽകിയതും നോർത്ത് ഈസ്റ്റായിരുന്നു. എന്നാൽ ഗോളുമാത്രം അകന്നു നിന്നു.ലീഗിൽ 20 പോയിന്റുമായി നോർത്ത് ഈസ്റ്റ് രണ്ടാം സ്ഥാനത്തു തുടരുകയാണ്. 16 പോയിന്റുള്ള എടികെ ആറാം സ്ഥാനത്താണ്.