- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ ബാംഗ്ലൂരിനെ കൂച്ച് വിലങ്ങിട്ട് മുംബൈ; കളിയുടെ പാതിയും പത്തുപേരായി ചുരുങ്ങിയിട്ടും നേടിയത് ജയത്തോളം പോന്ന സമനില; അർഹിച്ച ജയം മുംബൈയിൽ നിന്ന് തട്ടിയകറ്റിയത് ഗുർപ്രീത് സിംഗിന്റെ ഉഗ്രൻ സേവുകൾ
ബംഗളൂരു: ഒടുവിൽ അത് സംഭവിച്ചു. ഐഎസ്എല്ലിൽ കുതിച്ചു പാഞ്ഞ ബംഗ്ലൂരിന് കടിഞ്ഞാണിട്ട് മുംബൈ സിറ്റി എഫ്‌സി. കരുത്തരായ ബംഗളൂരുവിനെ അവരുടെ തട്ടകത്തിൽ പത്തുപേരായി ചുരുങ്ങിയിട്ടും സമനിലയിൽ പിടിച്ചുകെട്ടി. കളിയുടെ പകുതി സമയവും പത്തുപേരുമായി പൊരുതിയാണ് മുംബൈ വിജയത്തോളംപോന്ന സമനില നേടിയത്. കരുത്തരായ ബംഗളൂരുവിനെ തെല്ലും ഭയക്കാതെ ആക്രമണവും പ്രതിരോധവും ഒരുപോലെ നടപ്പിലാക്കിയ മുംബൈ ആയിരുന്നു കളിയിൽ മികച്ചുനിന്നത്. രണ്ടാം പകുതിയുടെ 51 ാം മിനിറ്റിൽ സെഹ്നാജ് സിങ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തുപോയതോടെ മുംബൈ തകർന്നെന്നു കരുതിയെങ്കിലും വീറുട്ട പോരാട്ടമായിരുന്നു അവർ പിന്നീട് നടത്തിയത്. പ്രതിരോധം പാറപോലെ ഉറച്ചു നിന്നു. ആദ്യപകുതിയിലായിരുന്നു കളിയിൽ പിറന്ന രണ്ടു ഗോളുകളും. സ്വന്തം മൈതാനത്ത് ബാംഗ്ലൂരായിരുന്നു ആദ്യം മുന്നിലെത്തിയത്. ഇരുപത്തിമൂന്നാം മിനിറ്റിൽ രാഹുൽ ബേക്കെ ഇടതേ പാർശ്വത്തിൽനിന്നും ഉയർത്തി നൽകിയ ക്രോസ് ഉദാന്താ സിങ് തലകൊണ്ടു തലോടി മുംബൈ വലയിൽ നിക്ഷേപിക്കുകയായിരുന്നു. എന്നാൽ ബംഗളൂരു ആഹ്ലാദത്തിനു 10 മിനി
ബംഗളൂരു: ഒടുവിൽ അത് സംഭവിച്ചു. ഐഎസ്എല്ലിൽ കുതിച്ചു പാഞ്ഞ ബംഗ്ലൂരിന് കടിഞ്ഞാണിട്ട് മുംബൈ സിറ്റി എഫ്‌സി. കരുത്തരായ ബംഗളൂരുവിനെ അവരുടെ തട്ടകത്തിൽ പത്തുപേരായി ചുരുങ്ങിയിട്ടും സമനിലയിൽ പിടിച്ചുകെട്ടി. കളിയുടെ പകുതി സമയവും പത്തുപേരുമായി പൊരുതിയാണ് മുംബൈ വിജയത്തോളംപോന്ന സമനില നേടിയത്.
കരുത്തരായ ബംഗളൂരുവിനെ തെല്ലും ഭയക്കാതെ ആക്രമണവും പ്രതിരോധവും ഒരുപോലെ നടപ്പിലാക്കിയ മുംബൈ ആയിരുന്നു കളിയിൽ മികച്ചുനിന്നത്. രണ്ടാം പകുതിയുടെ 51 ാം മിനിറ്റിൽ സെഹ്നാജ് സിങ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തുപോയതോടെ മുംബൈ തകർന്നെന്നു കരുതിയെങ്കിലും വീറുട്ട പോരാട്ടമായിരുന്നു അവർ പിന്നീട് നടത്തിയത്. പ്രതിരോധം പാറപോലെ ഉറച്ചു നിന്നു.
ആദ്യപകുതിയിലായിരുന്നു കളിയിൽ പിറന്ന രണ്ടു ഗോളുകളും. സ്വന്തം മൈതാനത്ത് ബാംഗ്ലൂരായിരുന്നു ആദ്യം മുന്നിലെത്തിയത്. ഇരുപത്തിമൂന്നാം മിനിറ്റിൽ രാഹുൽ ബേക്കെ ഇടതേ പാർശ്വത്തിൽനിന്നും ഉയർത്തി നൽകിയ ക്രോസ് ഉദാന്താ സിങ് തലകൊണ്ടു തലോടി മുംബൈ വലയിൽ നിക്ഷേപിക്കുകയായിരുന്നു.
എന്നാൽ ബംഗളൂരു ആഹ്ലാദത്തിനു 10 മിനിട്ടു പോലും ആയുസുണ്ടായില്ല. 31 ാം മിനിറ്റിൽ മുംബൈ തലയ്ക്കു തലകൊണ്ടു തന്നെ മറുപടി നൽകി. അർനോൾഡ് നൽകിയ അതിമനോഹരമായ ക്രോസ് അതിലും മനോഹരമായി മോഡു സുഗു ബംഗളൂരു പോസ്റ്റിൽ എത്തിച്ചു. മുംബൈ ഒപ്പത്തിനൊപ്പം.
ഗുർപ്രീത് സിങ് സന്ധുവിന്റെ മനോഹര സേവുകൾ ഇല്ലാതിരുന്നെങ്കിൽ മുംബൈ വിജയം പിടിച്ചെടുക്കുമായിരുന്നു. മറുവശത്ത് അമരീന്ദർ സിംഗും മികച്ച ഫോമിലായിരുന്നു. ബംഗളൂരുവിന്റെ സ്റ്റാർ സ്‌ട്രൈക്കർ സുനിൽ ഛേത്രിയുടെ ബുള്ളറ്റ് ലോംഗ് റേഞ്ചർ അടക്കം നിരവധി സേവുകളാണ് അമരീന്ദർ നടത്തിയത്.