- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലാം സ്ഥാനത്തേക്ക് കണ്ണും നട്ട് മുംബൈ സിറ്റി എഫ്.സി- ജാംഷഡ്പൂർ എഫ്.സി പോരാട്ടം; കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്നും ജയിച്ച അത്മ വിശ്വാസത്തിൽ ജാംഷഡ്പൂർ; ആവേശത്തോടെ ആരാധകർ
മുംബൈ: പ്ലേ ഓഫ് ലക്ഷ്യം വെച്ച് ജയത്തിൽ കുറവിൽ ഒന്നും വേണ്ടാത്ത ഇരു ടീമുകളുടെ പോരാട്ടത്തിനാണ് ഇന്ന് മുംബൈ സാക്ഷ്യം വഹിക്കുന്നത്. ഗോവയെ മറികടന്ന് ലീഗിൽ നാലാം സ്ഥാനത്തെത്താൻ ലക്ഷ്യമിടുന്ന ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമാണ്. ആവേശ പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്.സിയും ജാംഷഡ്പൂർ എഫ്.സിയും ഏറ്റുമുട്ടുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും സ്റ്റീവ് കൊപ്പലിനെ സംതൃപ്തനാക്കില്ലെന്നതിനാൽ ശക്തമായ മൽസരത്തിനാണ് ജാംഷഡ്പൂർ കച്ചകെട്ടുന്നത്. കഴിഞ്ഞ മത്സരത്തിൽ ഗോവയെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിൽ മുംബൈ സിറ്റിയും കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്നും ജയിച്ച് ജാംഷഡ്പൂരും രംഗത്തിറങ്ങുമ്പോൾ ആവേശം തീ പാറുമെന്ന് ഉറപ്പാണ്. ജാംഷഡ്പൂർ 13 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ 19 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ്. 12 മത്സരങ്ങൾ പൂർത്തിയാക്കിയ മുംബൈ സിറ്റി എഫ്.സി 17 പോയിന്റുമായി ആറാം സ്ഥാനത്താണ്.
മുംബൈ: പ്ലേ ഓഫ് ലക്ഷ്യം വെച്ച് ജയത്തിൽ കുറവിൽ ഒന്നും വേണ്ടാത്ത ഇരു ടീമുകളുടെ പോരാട്ടത്തിനാണ് ഇന്ന് മുംബൈ സാക്ഷ്യം വഹിക്കുന്നത്. ഗോവയെ മറികടന്ന് ലീഗിൽ നാലാം സ്ഥാനത്തെത്താൻ ലക്ഷ്യമിടുന്ന ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമാണ്.
ആവേശ പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്.സിയും ജാംഷഡ്പൂർ എഫ്.സിയും ഏറ്റുമുട്ടുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും സ്റ്റീവ് കൊപ്പലിനെ സംതൃപ്തനാക്കില്ലെന്നതിനാൽ ശക്തമായ മൽസരത്തിനാണ് ജാംഷഡ്പൂർ കച്ചകെട്ടുന്നത്.
കഴിഞ്ഞ മത്സരത്തിൽ ഗോവയെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിൽ മുംബൈ സിറ്റിയും കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്നും ജയിച്ച് ജാംഷഡ്പൂരും രംഗത്തിറങ്ങുമ്പോൾ ആവേശം തീ പാറുമെന്ന് ഉറപ്പാണ്.
ജാംഷഡ്പൂർ 13 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ 19 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ്. 12 മത്സരങ്ങൾ പൂർത്തിയാക്കിയ മുംബൈ സിറ്റി എഫ്.സി 17 പോയിന്റുമായി ആറാം സ്ഥാനത്താണ്.