- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസ്എൽ നാലാം സീസണിന്റെ ഉദ്ഘാടനത്തിലേ കല്ലുകടി; ടിക്കറ്റ് കിട്ടാത്തതിൽ രോഷംപൂണ്ട് സ്‌റ്റേഡിയത്തിന് പുറത്തെ കൗണ്ടറുകൾ ആരാധകർ അടിച്ചുതകർത്തു; ബ്‌ളാസ്‌റ്റേഴ്‌സിന്റെ അരങ്ങേറ്റം കാണാനെത്തി ടിക്കറ്റില്ലാതെ സ്‌റ്റേഡിയത്തിന് പുറത്തും ആയിരങ്ങൾ; കരിഞ്ചന്തയിൽ നാലായിരത്തിന് വരെ ടിക്കറ്റ് വിൽപന പൊടി പൊടിക്കുന്നു
കൊച്ചി: ഐഎസ്എൽ നാലാം സീസണിന്റെ ഉദ്ഘാടന മത്സരം അരങ്ങേറുന്നതിന് മുമ്പേ കൊച്ചിയിൽ വൻ പ്രതിഷേധം. പതിവിൽ നിന്ന് വിപരീതമായി ഇക്കുറി സ്്‌റ്റേഡിയത്തിൽ ടിക്കറ്റ് വിൽപന ഇല്ലാത്തതാണ് പ്രശ്‌നത്തിന് കാരണമായത്. ബ്‌ളാസ്‌റ്റേഴ്‌സിന്റെ ഉദ്ഘാടന മത്സരം കാണാനെത്തിയ ആയിരങ്ങളാണ് ടിക്കറ്റില്ലാതെ കലൂർ സ്‌റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടിയിരിക്കുന്നത്. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് കൊൽക്കത്ത മൽസരത്തിന്റെ ടിക്കറ്റ് ലഭ്യമല്ലെന്ന വിവരം അറിഞ്ഞതോടെ ആരാധകർ രോഷാകുലരായി മാറുകയായിരുന്നു. പ്രതിഷേധം കനത്തതോടെ പൊലീസ് രംഗത്തെത്തിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ രോഷം അടങ്ങിയില്ല. ടിക്കറ്റ് ലഭിക്കാതെ നിരാശരായവർ ടിക്കറ്റ് കൗണ്ടർ അടിച്ചു തകർത്തു. രാവിലെ മുതൽ ടിക്കറ്റിനായി കാത്തുനിൽക്കുന്നവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പതിവിന് വിപരീതമായി ഇക്കുറി കേരള ഫുട്ബാൾ അസോസിയേഷൻ വഴി ടിക്കറ്റ് വിതരണം ഇല്ലായിരുന്നു. ഇക്കാര്യം അറിയാതെ ടിക്കറ്റ് സ്‌റ്റേഡിയത്തിൽ നിന്ന് വാങ്ങി കളി കാണാം എന്ന പ്രതീക്ഷയിൽ എത്തിയവരാണ്
കൊച്ചി: ഐഎസ്എൽ നാലാം സീസണിന്റെ ഉദ്ഘാടന മത്സരം അരങ്ങേറുന്നതിന് മുമ്പേ കൊച്ചിയിൽ വൻ പ്രതിഷേധം. പതിവിൽ നിന്ന് വിപരീതമായി ഇക്കുറി സ്്‌റ്റേഡിയത്തിൽ ടിക്കറ്റ് വിൽപന ഇല്ലാത്തതാണ് പ്രശ്‌നത്തിന് കാരണമായത്. ബ്‌ളാസ്‌റ്റേഴ്‌സിന്റെ ഉദ്ഘാടന മത്സരം കാണാനെത്തിയ ആയിരങ്ങളാണ് ടിക്കറ്റില്ലാതെ കലൂർ സ്‌റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടിയിരിക്കുന്നത്.
കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് കൊൽക്കത്ത മൽസരത്തിന്റെ ടിക്കറ്റ് ലഭ്യമല്ലെന്ന വിവരം അറിഞ്ഞതോടെ ആരാധകർ രോഷാകുലരായി മാറുകയായിരുന്നു. പ്രതിഷേധം കനത്തതോടെ പൊലീസ് രംഗത്തെത്തിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ രോഷം അടങ്ങിയില്ല. ടിക്കറ്റ് ലഭിക്കാതെ നിരാശരായവർ ടിക്കറ്റ് കൗണ്ടർ അടിച്ചു തകർത്തു. രാവിലെ മുതൽ ടിക്കറ്റിനായി കാത്തുനിൽക്കുന്നവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
പതിവിന് വിപരീതമായി ഇക്കുറി കേരള ഫുട്ബാൾ അസോസിയേഷൻ വഴി ടിക്കറ്റ് വിതരണം ഇല്ലായിരുന്നു. ഇക്കാര്യം അറിയാതെ ടിക്കറ്റ് സ്‌റ്റേഡിയത്തിൽ നിന്ന് വാങ്ങി കളി കാണാം എന്ന പ്രതീക്ഷയിൽ എത്തിയവരാണ് കുടുങ്ങിയത്. ഉദ്ഘാടന മത്സരം തുടങ്ങുന്നതിന് മുമ്പേ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. ഏതാണ്ട് വലിയൊരു വിഭാഗം കാണികൾ ഇപ്പോഴും സ്‌റ്റേഡിയത്തിന് പുറത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.
ഐഎസ്എൽ ഉദ്ഘാടന മത്സരത്തിനു സ്റ്റേഡിയത്തിൽ ടിക്കറ്റ് വിൽപനയില്ലെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇതറിയാതെ എത്തിയവരാണ് സ്റ്റേഡിയത്തിനു പുറത്ത് തടിച്ചുകൂടിയവരിൽ അധികവും. ടിക്കറ്റ് കൗണ്ടറുകൾ തുറക്കുന്നതല്ലെന്നു ബ്ലാസ്റ്റേഴ്‌സ് അധികൃതർ അറിയിച്ചു. നഗരത്തിലെ കുരുക്ക് ഒഴിവാക്കാൻ പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തണമെന്നും അവർ അഭ്യർത്ഥിച്ചു.
അതേസമയം, ഉദ്ഘാടന മൽസരത്തിന്റെ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വ്യാപകമാണ്. ഓൺലൈനായി ടിക്കറ്റെടുത്തവർ അതു വൻവിലയ്ക്കു വിൽക്കുകയാണ്. രണ്ടായിരം രൂപ മുതൽ നാലായിരം വരെയാണ് ഒരു ടിക്കറ്റിന്റെ കരിഞ്ചന്തവില. രണ്ടായിരത്തിനു ഓൺലൈനായി ടിക്കറ്റ് വാങ്ങിയവരാണു നാലായിരത്തിനു മറിച്ചുകൊടുക്കുന്നത്.
കഴിഞ്ഞ മൂന്നു സീസണിലും കേരള ഫുട്ബാൾ അസോസിയേഷനുമായി സഹകരിച്ചായിരുന്നു ബ്‌ളാസ്‌റ്റേഴ്‌സിന്റെ ടിക്കറ്റ് വിൽപന. എന്നാൽ ഇക്കുറി അസോസിയേഷനുമായി അത്തരമൊരു സഹകരണം ഉണ്ടായില്ലെന്ന് സെക്രട്ടറി അനിൽകുമാർ പ്രതികരിച്ചു. ഇനിയും മത്സരങ്ങൾ നടക്കാനിരിക്കെ ഈ വിഷയം തുടർന്നും വലിയ പ്രശ്‌നമായേക്കുമെന്ന ഭീതിയിലാണ് സംഘാടകർ.