- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളം പേടിക്കണം നോർത്ത് ഈസ്റ്റിനെ; കരുത്തരായ ഡൽഹി ഡൈനാമോസിനെ തോൽപ്പിച്ചു നോർത്ത് ഈസ്റ്റ് എത്തുന്നതു ബ്ലാസ്റ്റേഴ്സിനെ മറികടന്നു സെമിയിൽ എത്താൻ
ഗുവാഹത്തി: ഡൽഹി ഡൈനാമോസിനെതിരായ തകർപ്പൻ ജയത്തോടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ത്യൻ സൂപ്പർ ലീഗിൽ സെമി ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി. ഡിസംബർ നാലിനു കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിൽ ജയിച്ചാൽ അവർക്കു സെമി ഫൈനലിലെത്താം. ഒന്നിനെതിരെ രണ്ടു ഗോളിനാണ് ഇന്നു നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് ഡൽഹിയെ തോൽപ്പിച്ചത്. ഐഎസ്എൽ രണ്ടാം സ്ഥാനക്കാരായ ഡൽഹി ഡൈനമോസിനെതിരെ സെത്യാസെന്നും റൊമാറിക്കുമാണ് നോർത്ത് ഈസ്റ്റിനായി ഗോളുകൾ നേടിയത്. രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളും. ഇഞ്ചുറി ടൈമിൽ മാഴ്സലീന്യോയുടെ വകയായിരുന്നു ഡൽഹിയുടെ ആശ്വാസഗോൾ. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾക്കുമേൽ തീകോരിയിട്ടാണ് നോർത്ത് ഈസ്റ്റിന്റെ ജയം. ഡൽഹിക്കെതിരായ ജയത്തോടെ 18 പോയിന്റിലേക്ക് ഉയരാൻ നോർത്ത് ഈസ്റ്റിന് കഴിഞ്ഞു. ഇതോടെ ഡിസംബർ നാലിനു കൊച്ചിയിൽ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് - നോർത്ത് ഈസ്റ്റ് മത്സരം ഇരുടീമുകൾക്കും നിർണായകമായി. മത്സരത്തിൽ ജയിക്കുന്ന ടീം സെമിയിൽ ഇടംപിടിക്കും. മത്സരം സമനിലയിലായാൽ ഒരു പോയിന്റ് വ്യത്യാസത്തിൽ ബ്ലാസ്റ്റേഴ്സ്
ഗുവാഹത്തി: ഡൽഹി ഡൈനാമോസിനെതിരായ തകർപ്പൻ ജയത്തോടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ത്യൻ സൂപ്പർ ലീഗിൽ സെമി ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി. ഡിസംബർ നാലിനു കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിൽ ജയിച്ചാൽ അവർക്കു സെമി ഫൈനലിലെത്താം.
ഒന്നിനെതിരെ രണ്ടു ഗോളിനാണ് ഇന്നു നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് ഡൽഹിയെ തോൽപ്പിച്ചത്. ഐഎസ്എൽ രണ്ടാം സ്ഥാനക്കാരായ ഡൽഹി ഡൈനമോസിനെതിരെ സെത്യാസെന്നും റൊമാറിക്കുമാണ് നോർത്ത് ഈസ്റ്റിനായി ഗോളുകൾ നേടിയത്. രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളും. ഇഞ്ചുറി ടൈമിൽ മാഴ്സലീന്യോയുടെ വകയായിരുന്നു ഡൽഹിയുടെ ആശ്വാസഗോൾ.
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾക്കുമേൽ തീകോരിയിട്ടാണ് നോർത്ത് ഈസ്റ്റിന്റെ ജയം. ഡൽഹിക്കെതിരായ ജയത്തോടെ 18 പോയിന്റിലേക്ക് ഉയരാൻ നോർത്ത് ഈസ്റ്റിന് കഴിഞ്ഞു. ഇതോടെ ഡിസംബർ നാലിനു കൊച്ചിയിൽ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് - നോർത്ത് ഈസ്റ്റ് മത്സരം ഇരുടീമുകൾക്കും നിർണായകമായി. മത്സരത്തിൽ ജയിക്കുന്ന ടീം സെമിയിൽ ഇടംപിടിക്കും.
മത്സരം സമനിലയിലായാൽ ഒരു പോയിന്റ് വ്യത്യാസത്തിൽ ബ്ലാസ്റ്റേഴ്സ് അവസാന നാലിലെത്തും. ബ്ലാസ്റ്റേഴ്സിന് നിലവിൽ 19 പോയിന്റുണ്ട്. ഡൽഹി ഡൈനാമോസും മുംബൈ എഫ്സിയും അത്ലറ്റിക്കോ ഡി കോൽക്കത്തയും നേരത്തെ തന്നെ സെമിയിൽ ഇടംപിടിച്ചിരുന്നു.