- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമനിലയിൽ തുടങ്ങി ഗോവയും നോർത്ത് ഈസ്റ്റും; സീസണിലെ ആദ്യ സമനില; ഫെഡറിക്കോ അഞ്ചാം പതിപ്പിലെ ഏറ്റവും വേഗമേറിയ ഗോളിനുടമ
ഗോഹട്ടി; ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശപ്പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞ് എഫ് സി ഗോവയും നോർത്ത് ഈസ്റ്റ് യുണൈറ്റഡുംപുതുവീര്യത്തിൽ അഞ്ചാം സീസണിൽ എത്തിയ കഴിഞ്ഞ സീസണിലെ അവസാന സ്ഥാനക്കാരായ നോർത്ത്ഈസ്റ്റ് ഗോവയെ സമനിലയിൽ പിടിച്ചുകെട്ടുകയായിരുന്നു. ഐഎസ്എൽ അഞ്ചാം പതിപ്പിലെ ആദ്യ സമനിലയാണിത്. കളിയുടെ എട്ടാം മിനിറ്റിൽ ഫെഡറിക്കോ ഗലേഗോയിലൂടെ നോർത്ത് ഈസ്റ്റാണ് മുന്നിലെത്തിയത്. അഞ്ചാം പതിപ്പിലെ ഏറ്റവും വേഗമേറിയ ഗോളും ഫെഡറിക്കോയുടെ പേരിൽ കുറിക്കപ്പെട്ടു. ഏറെ വൈകാതെ 14-ാം മിനിറ്റിൽ ഫെറാൻ കൊറോമിനാസെന്ന കൊറോയിലൂടെ ഗോവ ഒപ്പമെത്തുകയായിരുന്നു. 38-ാം മിനിറ്റിൽ വീണ്ടും ഫെറാന്റെ കാലുകളിലൂടെ നോർത്ത് ഈസ്റ്റ് വല വീണ്ടും കുലുങ്ങി. രണ്ടാം പകുതിയിൽ ഗോവ 2-1 ന് മുന്നിൽ. രണ്ടാം പകുതിയിൽ ഇരു ടീമുകളും ആക്രമണം തുടർന്നു. ഏറെ വൈകാതെ നോർത്ത് ഈസ്റ്റ് ശ്രമം ഫലം കണ്ടു. 53-ാം മിനിറ്റിൽ ബർത്തലോമ്യോയിലൂടെ നോർത്ത് ഈസ്റ്റ് ഒപ്പത്തിനൊപ്പം. ഗുവഹത്തിയിലെ സ്വന്തം മൈതാനത്ത് ഗോവയോട് സമനില വഴങ്ങിയെങ്കിലും മികച്ച പ്രകടനം തന്നെയായിരുന്നു നോർത്ത് ഈസ്
ഗോഹട്ടി; ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശപ്പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞ് എഫ് സി ഗോവയും നോർത്ത് ഈസ്റ്റ് യുണൈറ്റഡുംപുതുവീര്യത്തിൽ അഞ്ചാം സീസണിൽ എത്തിയ കഴിഞ്ഞ സീസണിലെ അവസാന സ്ഥാനക്കാരായ നോർത്ത്ഈസ്റ്റ് ഗോവയെ സമനിലയിൽ പിടിച്ചുകെട്ടുകയായിരുന്നു. ഐഎസ്എൽ അഞ്ചാം പതിപ്പിലെ ആദ്യ സമനിലയാണിത്.
കളിയുടെ എട്ടാം മിനിറ്റിൽ ഫെഡറിക്കോ ഗലേഗോയിലൂടെ നോർത്ത് ഈസ്റ്റാണ് മുന്നിലെത്തിയത്. അഞ്ചാം പതിപ്പിലെ ഏറ്റവും വേഗമേറിയ ഗോളും ഫെഡറിക്കോയുടെ പേരിൽ കുറിക്കപ്പെട്ടു. ഏറെ വൈകാതെ 14-ാം മിനിറ്റിൽ ഫെറാൻ കൊറോമിനാസെന്ന കൊറോയിലൂടെ ഗോവ ഒപ്പമെത്തുകയായിരുന്നു. 38-ാം മിനിറ്റിൽ വീണ്ടും ഫെറാന്റെ കാലുകളിലൂടെ നോർത്ത് ഈസ്റ്റ് വല വീണ്ടും കുലുങ്ങി. രണ്ടാം പകുതിയിൽ ഗോവ 2-1 ന് മുന്നിൽ.
രണ്ടാം പകുതിയിൽ ഇരു ടീമുകളും ആക്രമണം തുടർന്നു. ഏറെ വൈകാതെ നോർത്ത് ഈസ്റ്റ് ശ്രമം ഫലം കണ്ടു. 53-ാം മിനിറ്റിൽ ബർത്തലോമ്യോയിലൂടെ നോർത്ത് ഈസ്റ്റ് ഒപ്പത്തിനൊപ്പം. ഗുവഹത്തിയിലെ സ്വന്തം മൈതാനത്ത് ഗോവയോട് സമനില വഴങ്ങിയെങ്കിലും മികച്ച പ്രകടനം തന്നെയായിരുന്നു നോർത്ത് ഈസ്റ്റിന്റെത്.
ഗോളടി യന്ത്രം കൊറോയെ മുന്നിൽ നിർത്തിയാണ് ഇത്തവണയും ഗോവയുടെ തന്ത്രങ്ങൾ മെനയുന്നത്. വരും മത്സരങ്ങളിൽ ഗോവൻ എതിരാളികൾക്ക് തലവേദയാകുക കെറോയാകും. ഇതുവരെ പ്ലേ ഓഫിലെത്താത്ത നോർത്ത് ഈസ്റ്റും ഇക്കുറി കനത്ത വെല്ലുവിളിയാകും എന്ന സൂചനയാണ് ആദ്യ മത്സരങ്ങൾ നൽകുന്നത്.