പൂണെ: ഇന്ത്യൻ സൂപ്പർ ലീഗിൽ പൂണെ സിറ്റിക്കെതിരേ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് തകർപ്പൻ വിജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ് പൂണെയെ പരാജയപ്പെടുത്തിയത്.

ഓഗ്ബച്ചെ(23ാം മിനിറ്റ്), യുവാൻ ക്രൂസ് മാസ്യ (93ാം മിനിറ്റ്) എന്നിവരാണ് നോർത്ത് ഈസ്റ്റിനു വേണ്ടി എതിർ വല കുലുക്കിയത്.

ജയത്തോടെ ഐഎസ്എൽ പോയിന്റ് പട്ടികയിൽ നോർത്ത് ഈസ്റ്റ് രണ്ടാം സ്ഥാനത്തേക്കു കയറി. എട്ടു കളികളിൽനിന്നു 17 പോയിന്റാണ് നോർത്ത് ഈസ്റ്റിനുള്ളത്. 19 പോയിന്റുമായി ബംഗളുരു എഫ്‌സിയാണ് ഒന്നാം സ്ഥാനത്ത്. ഒൻപത് കളിയിൽ നിന്ന് കേവലം ഒരു വിജയം മാത്രമുള്ള പൂണെ 8ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.