- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി താരം അനസ് എടത്തൊടിക ഐ എസ് എൽ താരലേലത്തിലെ വിലയേറിയ ഇന്ത്യൻ താരം; യൂജെൻസൺ ലിങ്ദോയ്ക്കും അനസ്സിനും നിശ്ചയിക്കപ്പെട്ട വില 1.10 കോടി; അനസ്സിനായി ബ്‌ളാസ്റ്റേഴ്‌സ് ആരാധകർ കാത്തിരിക്കുന്നു; താരലേലം ഞായറാഴ്ച മുംബൈയിൽ
മുംബൈ: ഐഎസ്എല്ലിൽ താരലേലത്തിനുള്ള അന്തിമപട്ടികയൊരുങ്ങി. 12 മലയാളി താരങ്ങൾ ഉൾപ്പെടെ 199 കളിക്കാർ ആണ് താരലേലത്തിനുള്ളത്. ഞായറാഴ്‌ച്ച മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ലേലം നടക്കുക. പത്തുഫ്രാഞ്ചൈസികൾക്ക് ഈ താരങ്ങളെ വിളിച്ചെടുക്കാം. മലയാളി താരം അനസ് എടത്തൊടികയും മേഘാലയ താരം യൂജെൻസൺ ലിങ്ദോയുമാണ് കൂടുതൽ വില നിശ്ചയിക്കപ്പെട്ടിരിക്കുന്ന കളിക്കാർ 1.10 കോടി രൂപയാണ് ഇരുവരുടേയും വില. ഓരോ ടീമിലും 15 മുതൽ 18 വരെ ഇന്ത്യൻ താരങ്ങൾ ഉണ്ടായിരിക്കണമെന്നാണ് നിബന്ധന. ഇതിൽ രണ്ടു പേർ അണ്ടർ21 താരങ്ങളായിരിക്കണം. നേരത്തെ മൂന്ന് അണ്ടർ21 താരങ്ങൾ അടക്കം അഞ്ചു പേരെ നിലനിർത്താൻ ടീമുകൾക്ക് സമയം നൽകിയിരുന്നു. എട്ടു ടീമുകളിലായി 22 താരങ്ങൾ ഇങ്ങനെ കരാറിലായി. പുതിയ ടീമിനെ ലക്ഷ്യമിടുന്ന ഡൽഹി ഡൈനമോസ് ആരെയും നിലനിർത്തിയില്ല. ഐ.എസ്.എല്ലിൽ കരാറിലെത്തിയ കളിക്കാരെ ടീമുകൾക്ക് ഊഴമിട്ട് സ്വന്തമാക്കാനുള്ള അവസരമാണിത്. 18 കോടിയാണ് ഒരു ടീമിന് ചെലവഴിക്കാവുന്ന പരമാവധി തുക. ഇതിൽ 12 കോടിയാണ് വിദേശ താരങ്ങൾക്ക് ചെലവഴിക്കാം. 17 ഇന്ത്യൻ താരങ്ങളെ
മുംബൈ: ഐഎസ്എല്ലിൽ താരലേലത്തിനുള്ള അന്തിമപട്ടികയൊരുങ്ങി. 12 മലയാളി താരങ്ങൾ ഉൾപ്പെടെ 199 കളിക്കാർ ആണ് താരലേലത്തിനുള്ളത്. ഞായറാഴ്‌ച്ച മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ലേലം നടക്കുക. പത്തുഫ്രാഞ്ചൈസികൾക്ക് ഈ താരങ്ങളെ വിളിച്ചെടുക്കാം. മലയാളി താരം അനസ് എടത്തൊടികയും മേഘാലയ താരം യൂജെൻസൺ ലിങ്ദോയുമാണ് കൂടുതൽ വില നിശ്ചയിക്കപ്പെട്ടിരിക്കുന്ന കളിക്കാർ 1.10 കോടി രൂപയാണ് ഇരുവരുടേയും വില.
ഓരോ ടീമിലും 15 മുതൽ 18 വരെ ഇന്ത്യൻ താരങ്ങൾ ഉണ്ടായിരിക്കണമെന്നാണ് നിബന്ധന. ഇതിൽ രണ്ടു പേർ അണ്ടർ21 താരങ്ങളായിരിക്കണം. നേരത്തെ മൂന്ന് അണ്ടർ21 താരങ്ങൾ അടക്കം അഞ്ചു പേരെ നിലനിർത്താൻ ടീമുകൾക്ക് സമയം നൽകിയിരുന്നു. എട്ടു ടീമുകളിലായി 22 താരങ്ങൾ ഇങ്ങനെ കരാറിലായി. പുതിയ ടീമിനെ ലക്ഷ്യമിടുന്ന ഡൽഹി ഡൈനമോസ് ആരെയും നിലനിർത്തിയില്ല.
ഐ.എസ്.എല്ലിൽ കരാറിലെത്തിയ കളിക്കാരെ ടീമുകൾക്ക് ഊഴമിട്ട് സ്വന്തമാക്കാനുള്ള അവസരമാണിത്. 18 കോടിയാണ് ഒരു ടീമിന് ചെലവഴിക്കാവുന്ന പരമാവധി തുക. ഇതിൽ 12 കോടിയാണ് വിദേശ താരങ്ങൾക്ക് ചെലവഴിക്കാം. 17 ഇന്ത്യൻ താരങ്ങളെ ടീമിലെടുക്കാം. അഞ്ചാം സീസണിൽ മാർക്വി പ്ലെയർ നിർബന്ധമില്ല. മലയാളി താരം അനസ് എടത്തൊടികയെ ഏറ്റെടുക്കാൻ കേരള ബ്‌ളാസ്റ്റേഴ്‌സ് തയ്യാറാകുമോ എന്നാണ് മലയാളികളായ ഫുട്‌ബോൾ പ്രേമികൾ ഉറ്റുനോക്കുന്നത്.
വില പിടിപ്പുള്ള താരങ്ങൾ
* അനസ് എടത്തൊടിക 1.10 കോടി
* യൂജെൻസൺ ലിങ്ദോ 1.10 കോടി
* സുബ്രതാ പോൾ 87 ലക്ഷം
* പ്രീതം കോട്ടാൽ 75 ലക്ഷം
* അരിന്ദം ഭട്ടാചാര്യ 73 ലക്ഷം
ലേലത്തിനുള്ള മലയാളി താരങ്ങൾ
* റിനോ ആന്റോ വില നിശ്ചയിച്ചിട്ടില്ല
* മുഹമ്മദ് റാഫി 30 ലക്ഷം
* സക്കീർ മുണ്ടംപാറ 18 ലക്ഷം
* ഡെൻസൺ ദേവദാസ് 15 ലക്ഷം
* ജസ്റ്റിൻ സ്റ്റീഫൻ 14 ലക്ഷം
* അബ്ദുൽ ഹഖ് 12 ലക്ഷം
* നിധിൻ ലാൽ 12 ലക്ഷം
* ഷാഹിൻ ലാൽ 8 ലക്ഷം
* ഉബൈദ് ചോണോകടവത്ത് 6 ലക്ഷം
* അക്ഷയ് ജോഷി 6 ലക്ഷം
* അജിത് ശിവൻ 6 ലക്ഷം