ചെന്നൈ: ഐ.എസ്.എല്ലിൽ ഇന്ന് ചെന്നൈയിൻ എഫ്.സി- ബെംഗളൂരു എഫ്.സി പോരാട്ടം. ചെന്നൈ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നടക്കുന്ന മൽസരത്തിൽ ആദ്യത്തെ രണ്ടു സ്ഥാനക്കാരാണ് ഏറ്റ് മുട്ടുന്നത്.

ഒന്നാം സ്ഥാനക്കാരായ ബംഗളൂരു എഫ്‌സിക്ക് 13 മത്സരങ്ങളിൽനിന്ന് 27 പോയിന്റും രണ്ടാം സ്ഥാനക്കാരായ ചെന്നൈയിൻ എഫ്‌സിക്ക് 12 മത്സരങ്ങളിൽനിന്ന് 23 പോയിന്റുമുണ്ട്. ഇന്ന് ജയിച്ചാൽ ബെംഗളൂരു എഫ്.സിക്ക് ഒന്നാം സ്ഥാനത്ത് 7 പോയിന്റിന്റെ അനിഷേധ്യ ലീഡ് നേടാമെന്നരിക്കെ മത്സരം കടുത്തതാവും. നേരത്തെ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ 2-1നു ചെന്നൈയിൻ എഫ്.സി ബെംഗളുരുവിനെ തോൽപ്പിച്ചിരുന്നു.

കഴിഞ്ഞ മൂന്ന് മത്സരങ്ങളും തുടർച്ചയായി വിജയിച്ചാണ് ബെംഗളൂരു ഇന്നിറങ്ങുന്നത്. എടികെയെ അവരുടെ തട്ടകത്തിൽ പരാജയപ്പെടുത്തിയാണ് ചെന്നൈയും ഇന്ന് കളത്തിലിറങ്ങുന്നത്. മൂന്ന് മത്സരങ്ങളിൽ മാത്രമാണ് ചെന്നൈയിൻ ഇതുവരെ പരാജയം നേരിട്ടിരിക്കുന്നത്