ഗുവാഹത്തി: ഇനി ഈ സീസണിൽ അത്ഭുതങ്ങൾ ഒന്നും സൃഷ്ടിക്കാൻ പറ്റാത്ത രീതിയിലാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഉള്ളത്. ഇന്ന് പൂണെ സിറ്റിയെ നേരിടുമ്പോൾ നോർത്ത് ഈസ്റ്റിന് നഷ്ടപ്പെടാൻ ഒന്നും ഇല്ലാത്ത നിലയിലാണ്. എന്നാൽ മറുവശത്ത് മൂന്നാം സ്ഥാനത്തുള്ള പൂണെക്ക് തോൽവി ഭീഷണിയാണ്.

നോർത്ത് ഈസ്റ്റിന്റെ സ്വന്തം ഗ്രൗണ്ടായ ഇന്ദിര ഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇരു ടീമുകളും പൊരുതുമ്പോൾ മത്സരം പൊടി പാറുമെന്നുറപ്പാണ്. കഴിഞ്ഞ തവണ ഏറ്റ് മുട്ടിയപ്പോൾ പൂണെ നോർത്ത് ഈസ്റ്റിന്റെ വലയിൽ അഞ്ച് ഗോളടിച്ച് നാണം കെടുത്തിയിരുന്നു.

13 മത്സരങ്ങൾ കളിച്ച പൂണെ 22 പോയിന്റോടെ ചെന്നൈയിൻ എഫ്.സിക്ക് തൊട്ടു പിന്നിൽ മൂന്നാം സ്ഥാനത്താണ്. 12 മത്സരങ്ങളിൽ നിന്ന് 11 പോയിന്റ് മാത്രം നേടി നോർത്ത് ഈസ്റ്റ് ഒൻപതാം സ്ഥാനത്താണ്.