- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ ആൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ അച്ചടക്ക നടപടി. കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് എഫ്‌സി ഗോവ മാർക്വീ താരം റോബർട്ട് പിറെസിനും അത്‌ലറ്റികോ കൊൽക്കത്ത സ്‌ട്രൈക്കർ ഫിക്രു ലെമേസക്കുമാണ് നടപടി നേരിടേണ്ടി വന്നത്. രണ്ട് കളികളിൽ നിന്ന് വിലക്കും അഞ്ച് ലക്ഷം രൂപ വീതം പിഴയുമാണ് ഇവർക്ക് വിധിച്ചത്. എഫ
ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ ആൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ അച്ചടക്ക നടപടി. കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് എഫ്‌സി ഗോവ മാർക്വീ താരം റോബർട്ട് പിറെസിനും അത്‌ലറ്റികോ കൊൽക്കത്ത സ്‌ട്രൈക്കർ ഫിക്രു ലെമേസക്കുമാണ് നടപടി നേരിടേണ്ടി വന്നത്. രണ്ട് കളികളിൽ നിന്ന് വിലക്കും അഞ്ച് ലക്ഷം രൂപ വീതം പിഴയുമാണ് ഇവർക്ക് വിധിച്ചത്.
എഫ്‌സി ഗോവക്കെതിരായ മത്സരത്തിനിടയിൽ പിറസിനെ പിടിച്ചു തള്ളിയതിന് കൊൽക്കത്തയുടെ മുഖ്യപരിശീലകൻ അന്റോണിയോ ഹബാസിനും ഗോൾകീപ്പിങ് കോച്ച് പ്രദീപ്കുമാർ ഭക്ത്വറിനും വിലക്കും പിഴയും വിധിച്ചിട്ടുണ്ട്. ഹബാസിന് നാലു മത്സര വിലക്കും അഞ്ചു ലക്ഷം രൂപ പിഴയും പ്രദീപ് കുമാറിന് 30,000 രൂപയും ഒരു മത്സരത്തിൽ വിലക്കുമാണ് വിധിച്ചത്. വിധിക്കെതിരെ നാലു ദിവസത്തിനകം അപ്പീൽ നൽകാമെന്നും എഐഎഫ്എഫ് അറിയിച്ചു.
Next Story