പനാജി: ഐഎസ്എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഗോൾ മടക്കി ഹൈദരാബാദ്.88 ാം മിനുട്ടിൽ സഹിൽ തവോറയിലുടെ ഗോൾ മടക്കി യത്. നേരത്തെ മലയാളി താരം കെ.പി. രാഹുലാണ് (68') ബ്ലാസ്റ്റേഴ്‌സിനായി ഗോൾ നേടിയത്. മത്സരത്തിന്റെ ആദ്യ പകുതി 00 സ്‌കോറിൽ അവസാനിച്ചിരുന്നു. പലവട്ടം ഗോളിനരികെ എത്തി മോഹിപ്പിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സിന് ആദ്യ പകുതിയിൽ ഗോൾ മാത്രം അകന്നു നിന്നു. ആദ്യ പകുതി അവസാനിക്കാറായതോടെ ഇരമ്പിയാർത്ത ഹൈദരാബാദിനും സുവർണാവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിങ് പിഴച്ചു.

ആദ്യ പകുതിയിൽ ആൽവാരാ വാസ്‌കസിന്റെ ബുള്ളറ്റ് ഷോട്ട് ക്രോസ്ബാറിലിടിച്ചു മടങ്ങിയത് ബ്ലാസ്റ്റേഴ്‌സിന് നിരാശയായി. ഇൻജറി സമയത്ത് ഹൈദരാബാദ് താരം ഹവിയർ സിവേറിയോയുടെ തകർപ്പൻ ഡൈവിങ് ഹെഡർ രക്ഷപ്പെടുത്തിയ ഗോൾകീപ്പർ പ്രഭ്‌സുഖൻ സിങ് ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനായി.

മത്സരത്തിന്റെ ആദ്യപകുതി ഗോൾരഹിതമായിരുന്നു. മഞ്ഞപ്പട ആരാധകർ ആറാടുന്ന ഫറ്റോർഡയിൽ ഇരു ടീമിനും 45 മിനുറ്റുകളിൽ ഗോൾ നേടാനായില്ല. രണ്ട് മിനുറ്റ് ഇഞ്ചുറിടൈമും ഗോൾരഹിതമായി.

കിക്കോഫായി ആദ്യ മിനുറ്റിനുള്ളിൽ തന്നെ ബ്ലാസ്റ്റേഴ്സ് ആദ്യ ആക്രമണത്തിന് കുതിച്ചു. 11-ാം മിനുറ്റിൽ സൗവിക് ചക്രവർത്തിയുടെ ലോംഗ് റേഞ്ചർ ഗില്ലിന്റെ കൈകളിലൊരുങ്ങി. 15-ാം മിനുറ്റിൽ ഖബ്രയുടെ ക്രോസ് ഡയസിന്റെ തലയിൽ തലോടി പുറത്തേക്ക് പോയി. 20-ാം മിനുറ്റിൽ രാഹുൽ കെ പിയുടെ ഷോട്ട് ബാറിന് മുകളിലൂടെ കടന്നുപോയി. തൊട്ടുപിന്നാലെ ആൽവാരോ വാസ്‌ക്വസ് ഹൈദരാബാദ് ഗോൾമുഖത്ത് കനത്ത ഭീഷണിയൊരുക്കി. 30-ാം മിനുറ്റിൽ പോസ്റ്റിന്റെ വലത് ഭാഗത്തേക്ക് പതിവ് ശൈലിയിൽ ലൂണ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

39-ാം മിനുറ്റിൽ വാസ്‌ക്വസിന്റെ ബുള്ളറ്റ് ഷോട്ട് ക്രോസ് ബാറിൽ തട്ടിത്തെറിച്ചത് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായി. തൊട്ടുപിന്നാലെ ഹൈദരാബാദിന്റെ കൗണ്ടർ അറ്റാക്കും വിജയിച്ചില്ല. ഇഞ്ചുറിടൈമിൽ ഗില്ലിന്റെ തകർപ്പൻ സേവ് രക്ഷയ്ക്കെത്തി. ഹൈദരാബാദ് സ്ട്രൈക്കർ ബെർത്തലോമ്യൂ ഒഗ്ബെച്ചെയെ പൂട്ടാൻ ബ്ലാസ്റ്റേഴ്സിനായി.

പരിക്കുമാറി ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് ഇലവനിലെത്തി എന്നതാണ് പ്രധാന സന്തോഷ വാർത്ത. അതേസമയം പരിക്കിന്റെ പിടിയിലുള്ള മലയാളി താരം സഹൽ അബ്ദുൽ സമദ് സ്‌ക്വാഡിലില്ല. മലയാളി താരം രാഹുൽ കെ പി സ്റ്റാർട്ടിങ് ഇലനിൽ കളിക്കുന്നുണ്ട്. ജയിച്ചാൽ ബ്ലാസ്റ്റേഴ്സിനും ഹൈദരാബാദിനും അവരുടെ കന്നിക്കിരീടം ഉയർത്താം.