- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാഹി സെന്റർ സ്‌നേഹ സംഗമവും ഇഫ്ത്വാറും സംഘടിപ്പിച്ചു
കുവൈത്ത് : പ്രബഞ്ച സ്രഷ്ടാവായ ദൈവത്തെ അറിയുകയും അവനിൽ പ്രതീക്ഷയ ർപ്പിക്കുകയും നിയമവ്യവസ്ഥകൾ പാലിച്ചുകൊണ്ട് ജീവിക്കുകയും ചെയ്യുമ്പോഴാണ് മനസ്സമാധാനവും സ്വസ്തയും കൈവരിക്കാൻ സാധിക്കൂവെന്ന് പ്രഗത്ഭ പണ്ഡിതനും കോഴിക്കോട് ട്രെയിനിങ് കോളേജ് മുൻ ഇൻസ്ട്രക്ടറുമായ സി.എ സഈദ് ഫാറൂഖി പറഞ്ഞു. ഇന്ത്യൻ ഇസ്ലാഹി സെന്റർ ഫർവാനിയ മേഖല അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ഇസ്ലാഹി സ്‌നേഹ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിശ്വാസ സ്വഭാവ സാംസ്‌കാരിക രംഗങ്ങളിൽ വരാവുന്ന ജീർണതകൾ, സാമ്പത്തിക രംഗത്തെ ചൂഷണങ്ങൾ, ബന്ധങ്ങളിലുള്ള താളപ്പിഴവുകൾ തുടങ്ങി ദോഷങ്ങളിൽ നിന്ന് രക്ഷപ്പെടാനും അതിലൂടെ ദൈവിക വിശ്വാസം ഊട്ടിയുറപ്പിക്കാനും നോമ്പിലൂടെ സാധ്യമാകുമെന്ന് ഫാറൂഖി വിശദീകരിച്ചു. വിവിധ സംഘടനകളെ പ്രതിനീധീകരിച്ച് ഹംസ പയ്യന്നൂർ, അബ്ദുൽ ഫത്താഹ് തയ്യിൽ, ആസാദ് മൂപ്പൻ, എൻ.കെ അബ്ദുറസാഖ്, സത്താർ കുന്നിൽ എന്നിവർ പങ്കെടുത്തു. സംഗമം ഐ.ഐ.സി ചെയർമാൻ ഇബ്രാഹിം കുട്ടി സലഫി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം ടി മുഹമ്മദ് അധ്യക്ഷത വഹിച്
കുവൈത്ത് : പ്രബഞ്ച സ്രഷ്ടാവായ ദൈവത്തെ അറിയുകയും അവനിൽ പ്രതീക്ഷയ ർപ്പിക്കുകയും നിയമവ്യവസ്ഥകൾ പാലിച്ചുകൊണ്ട് ജീവിക്കുകയും ചെയ്യുമ്പോഴാണ് മനസ്സമാധാനവും സ്വസ്തയും കൈവരിക്കാൻ സാധിക്കൂവെന്ന് പ്രഗത്ഭ പണ്ഡിതനും കോഴിക്കോട് ട്രെയിനിങ് കോളേജ് മുൻ ഇൻസ്ട്രക്ടറുമായ സി.എ സഈദ് ഫാറൂഖി പറഞ്ഞു.
ഇന്ത്യൻ ഇസ്ലാഹി സെന്റർ ഫർവാനിയ മേഖല അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ഇസ്ലാഹി സ്‌നേഹ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിശ്വാസ സ്വഭാവ സാംസ്‌കാരിക രംഗങ്ങളിൽ വരാവുന്ന ജീർണതകൾ, സാമ്പത്തിക രംഗത്തെ ചൂഷണങ്ങൾ, ബന്ധങ്ങളിലുള്ള താളപ്പിഴവുകൾ തുടങ്ങി ദോഷങ്ങളിൽ നിന്ന് രക്ഷപ്പെടാനും അതിലൂടെ ദൈവിക വിശ്വാസം ഊട്ടിയുറപ്പിക്കാനും നോമ്പിലൂടെ സാധ്യമാകുമെന്ന് ഫാറൂഖി വിശദീകരിച്ചു.
വിവിധ സംഘടനകളെ പ്രതിനീധീകരിച്ച് ഹംസ പയ്യന്നൂർ, അബ്ദുൽ ഫത്താഹ് തയ്യിൽ, ആസാദ് മൂപ്പൻ, എൻ.കെ അബ്ദുറസാഖ്, സത്താർ കുന്നിൽ എന്നിവർ പങ്കെടുത്തു. സംഗമം ഐ.ഐ.സി ചെയർമാൻ ഇബ്രാഹിം കുട്ടി സലഫി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി, തോമസ് മാത്യൂ കടവിൽ, വി.എ മൊയ്തുണ്ണി, യൂനുസ് സലീം, അയ്യൂബ് ഖാൻ എന്നിവർ സംസാരിച്ചു. സയ്യിദ് റാസി ഖിറാഅത്ത് നടത്തി.