കുവൈത്ത് : ചലനം ത്രൈമാസ ക്യാംപയിന്റെ ഭാഗമായി സ്വതന്ത്ര്യ ഇന്ത്യ; പ്രതീക്ഷയും ആശങ്കയും എന്ന വിഷയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ സ്വാതന്ത്ര്യ ദിനാഘോഷവും സെമിനാറും ഫർവാനിയയിലെ മെട്രൊ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.

സെമിനാറിൽ ഹംസ പയ്യന്നൂർ (കെ.കെ.എം.എ), മുകേഷ് (കല), സജി നാരായണൻ (സാരഥി), ഷറഫുദ്ധീൻ കണ്ണേത്ത് (കെ.എം.സി.സി), സക്കീർ ഹുസൈൻ തുവ്വൂർ (കെ.ഐ.ജി), എൻജി. ഫിറോസ് ചുങ്കത്തറ (ഫോക്കസ്സ്), സുരേഷ് മാത്തൂർ (കെ.ഡി.എൻ.എ), കൃഷ്ണൻ കടലുണ്ടി (ഒ.ഐ.സി.സി), വിജയൻ (എൻ.എസ്സ്.എസ്സ്), വി.എ മൊയ്തുണ്ണി, അബ്ദുൽ ഹമീദ് കൊടുവള്ളി, അബദുറഹിമാൻ അടക്കാനി, മനാഫ് മാത്തോട്ടം തുടങ്ങി പ്രമുഖർ സംസാരിച്ചു.

കേരള ഇംഇയ്യത്തുൽ ഉലമ (കെ.ജെ.യു) അസിസ്റ്റന്റ് സെക്രട്ടറി ഡോ. ജമാലുദ്ധീൻ ഫാറൂഖി സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്വാതന്ത്ര ദിന കവിത, ദേശീയഗാനാലാപനം തുടങ്ങി വൈവിധ്യ പരിപാടികളും അരങ്ങിലെത്തി