കുവൈത്ത് : ബലിപ്പെരുന്നാളിനോടനുബന്ധിച്ച് ഇന്ത്യൻ ഇസ്ലാഹി സെന്റർ വർഷങ്ങളായി നടത്തിവരുന്ന ഉള്ഹിയ്യത്ത് കർമ്മം ഈ വർഷവും ഉണ്ടാകുമെന്ന് ഐ.ഐ.സി സാമൂഹ്യ ക്ഷേമ വകുപ്പ് സെക്രട്ടറി അറിയിച്ചു. കുവൈത്തിലും കേരളത്തിനും പുറമെ ഉത്തരേന്ത്യയിലെ നിർദ്ധന ഗ്രാമങ്ങളായ ജാർഖണ്ട്, ആസാം, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും ബലി കർമ്മം ഉണ്ടാകും.

നോർത്ത് ഇന്ത്യയിലേക്ക് ഒരു ഷയറിന് 15 ദീനാറും കേരളത്തിലേക്ക് 25 ദീനാറുമാണ്. കുവൈത്തിൽ ഒരു ആടിന് 65 ദീനാറുമാണ്. ഈ പുണ്യത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അബ്ദുറഹിമാൻ അടക്കാനി (66657387), അയ്യൂബ് ഖാൻ (55526397), എൻജി. ഫിറോസ് ചുങ്കത്തറ (65507714), സുനിൽ ഹംസ (99298330) എന്നിവരുമായി ബന്ധപ്പെടണം.