കുവൈത്ത് :കുവൈത്ത് ഔക്കാഫ് മതകാര്യവകുപ്പിന്റെ കീഴിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ അഞ്ച് പള്ളികളിൽ ബലി പെരുന്നാൾ നമസ്‌കാരം നടക്കുമെന്ന് ഐ.ഐ.സി ഔക്കാഫ് വകുപ്പ് സെക്രട്ടറി അറിയിച്ചു. മലയാളം ഖുതുബ നടക്കുന്ന സാൽമിയയിലെ അബ്ദുല്ല അൽ വുഐബ് പള്ളിയിൽ സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ പെരുന്നാൾ നമസ്‌കാരത്തിന് നേതൃത്വം നൽകും.

സബാഹിയ്യ ത്വിഫ്‌ല അസ്സഹബി പള്ളിയിൽ ഷമീമുള്ള സലഫിയും ജഹ്‌റ അൽ മുഅ്തസിം പള്ളിയിൽ സിദ്ധീഖ് മദനിയും മങ്കഫിലെ ഫഹദ് മബ്ഗൂത്
പള്ളിയിൽ ആദില് സലഫിയും മഹ്ബൂല നാസര് സ്‌പോര്ട്‌സ് പള്ളിയില് മുഹമ്മദ് മുര്ഷിദും നേതൃത്വം നൽകും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യംഉണ്ടായിരിക്കും. നമസ്‌കാര സമയം കാലത്ത് 5.40 നാണ്. വിശദ വിവരങ്ങൾക്ക് 96652669, 97228093 നമ്പറുകളിൽ വിളിക്കുക.

നമസ്‌കാര ശേഷം സംഘടിത ബലികര്മ്മവും ഉണ്ടായിരിക്കും.